ഷിക്കാഗോ: മൈക്രോ സോഫ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സത്യ നദല്ലെ ഷിക്കാഗോ യൂണിവേഴ്സിറ്റി ട്രസ്റ്റി ബോർഡിലേക്ക് നാമനിർദേശം ചെയ്തു. 1997ൽ ഇതേ യൂണിവേഴ്സിറ്റിയിൽ നിന്നായിരുന്നു സത്യ എംബിഎ ബിരുദം നേടിയത്.
ലോകത്തിലെ തന്നെ പ്രധാന ടെക്നോളജി കന്പനിയായ മൈക്രോ സോഫ്റ്റ് സിഇഒ, യൂണിവേഴ്സിറ്റി പൂർവ വിദ്യാർഥി എന്ന നിലയിൽ കൈവരിച്ച നേട്ടങ്ങളേയും യൂണിവേഴ്സിറ്റിയുടെ വളർച്ചയിൽ വഹിച്ച പ്രധാന പങ്കിനേയും കണക്കിലെടുത്താണ് ബോർഡ് ഓഫ് ട്രസ്റ്റിയായി നിയമനം നൽകിയതെന്നു ബോർഡ് ചെയർമാൻ ജോസഫ് ന്യുബെർ പറഞ്ഞു.
1992ൽ മൈക്രോ സോഫ്റ്റിൽ ജോലിയിൽ പ്രവേശിച്ചു. 2014ലാണ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി ചുമതലയേറ്റത്. ഇന്ത്യയിലെ ഹൈദരബാദിൽ നിന്നുള്ള സത്യ, മാംഗളൂർ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഇലക്ട്രിക് എൻജിനീയറിംഗിൽ ബിരുദം നേടിയത്. വിസ്കോണ്‍സിൻ യൂണിവേഴ്സിറ്റിയിൽ (മിൽവാക്കി) നിന്നും കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ഫ്രണ്ട് ഹച്ചിൻസണ്‍ കാൻസർ റിസേർച്ച് സെന്റർ (സിയാറ്റിൽ) ബോർഡ് ഓഫ് ട്രസ്റ്റീസ് ആയും പ്രവർത്തിക്കുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഷിക്കാഗോ യൂണിവേഴ്സിറ്റി ട്രസ്റ്റി ബോർഡിൽ സത്യ നദല്ലെ
10:40 PM Oct 17, 2018 | Deepika.com