ഐ​എം​എ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​വം​ബ​ർ 3ന്

10:39 PM Oct 17, 2018 | Deepika.com
ഷി​ക്കാ​ഗോ: ഇ​ല്ലി​നോ​യി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​വം​ബ​ർ 3ന് ​ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​ഡ​സ്പ്ലെ​യി​ൻ​സി​ലു​ള്ള ക്നാ​നാ​യ ക​മ്മൂ​ണി​റ്റി സെ​ന്‍റ​റി​ൽ​ന​ട​ക്കും. ചൊ​വാ​ഴ്ച വൈ​കു​ന്നേ​രം പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പ​ണി​ക്ക​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. വ​ള​രെ ചു​രു​ങ്ങി​യ ഒ​രു പൊ​തു​സ​മ്മേ​ള​നം, ഡാ​ൻ​സ്, ഗാ​ന​മേ​ള, ഡി​ന്ന​ർ എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഷി​ക്കാ​ഗോ​യി​ലെ എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും​വേ​ണ്ടി ഒ​രു​ക്കി​യി​രി​ക്കു​ന്ന ഈ ​സാ​യാ​ഹ്ന​ത്തി​ലേ​ക്ക് ഏ​വ​രേ​യും ഭാ​ര​വാ​ഹി​ക​ൾ സ്വാ​ഗ​തം ചെ​യ്തു.

ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​ൻ കോ​റ​സ് പീ​റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജോ​ർ​ജ് പ​ണി​ക്ക​രും മ​റ്റു ഗാ​യ​ക​രും അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഗാ​ന​മേ​ള വ്യ​ത്യ​സ്ത​മാ​യ ഒ​രു അ​നു​ഭ​വ​മാ​യി​രി​ക്കും. നി​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട ഗാ​ന​ങ്ങ​ൾ ഈ ​പ​രി​പാ​ടി​യു​ടെ പ്ര​ത്യേ​ക​ത​യാ​യി​രി​ക്കും. നി​ങ്ങ​ളു​ടെ ഇ​ഷ്ട​ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്ക​ണ​മെ​ങ്കി​ൽ ഒ​ക്ടോ​ബ​ർ 25നു ​മു​ന്പാ​യി 847 401 7771 എ​ന്ന ഫോ​ണ്‍ ന​ന്പ​രി​ൽ ജോ​ർ​ജ് പ​ണി​ക്ക​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യി മ​റി​യാ​മ്മ പി​ള്ള​യും, കോ ​ക​ണ്‍​വീ​ന​റാ​യി അ​നി​ൽ​കു​മാ​ർ പി​ള്ള​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യി മു​ള​കു​ന്നം, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​ത്യൂ​സ്, സെ​ക്ര​ട്ട​റി വ​ന്ദ​ന മാ​ളി​യേ​ക്ക​ൽ, ട്ര​ഷ​റ​ർ ജോ​യി ഇ​ണ്ടി​ക്കു​ഴി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷാ​നി ഏ​ബ്ര​ഹാം, ജോ. ​ട്ര​ഷ​റ​ർ ഏ​ബ്ര​ഹാം ചാ​ക്കോ എ​ന്നി​വ​ർ വി​വി​ധ ക​മ്മി​റ്റി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം