ഹൂസ്റ്റണ്‍: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ 2018-19 ലേക്ക് പുതിയ സാരഥികളെ തെരഞ്ഞെടുത്തു. സെപ്റ്റംബർ 25നു ചൊവാഴ്ച വൈകിട്ട് സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ചർച്ചിൽ നടന്ന ജനറൽ ബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. പ്രസിഡന്റ് റവ. ഫിലിപ്പ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി റവ.ഫാ. ഐസക് ബി. പ്രകാശ് (പ്രസിഡന്റ്), റവ. ഏബ്രഹാം വർഗീസ് (വൈസ് പ്രസിഡന്റ്), അനൂപ് ഏബ്രഹാം(സെക്രട്ടറി), റോബിൻ ഫിലിപ്പ് (ട്രഷറർ), റവ. കെ. ബി. കുരുവിള(പബ്ലിക് റിലേഷൻസ് ), രാജേഷ് വർഗീസ് (പ്രോഗാം കോർഡിനേറ്റർ), ഫിലിപ്പ് പതിയിൽ(വോളണ്ടിയർ ക്യാപ്റ്റൻ) റവ. ഫിലിപ്പ് ഫിലിപ്പ് (യൂത്ത് കോർഡിനേറ്റർ), റവ. ഫാ. രാജേഷ് എബ്രഹാം, ബിജു ചക്കാലേൽ നൈനാൻ(സ്പോർട്സ് കോർഡിനേറ്റർമാർ), രാജൻ തോമസ് (ഓഡിറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.
ഡിസംബർ 25നു നടത്തപ്പെടുന്ന ക്രിസ്തുമസ് ആഘോഷങ്ങൾക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തു വരുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അടുത്ത യോഗം ഒക്ടോബർ 30 നു ചൊവാഴ്ച വൈകുന്നേരം 7:30നു സ്റ്റാഫോർഡിലുള്ള ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ നടക്കുമെന്ന് പിആർഒ റവ. കെ. ബി. കുരുവിള അറിയിച്ചു.
റിപ്പോർട്ട് : ജീമോൻ റാന്നി
ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന് നവനേതൃത്വം
10:37 PM Oct 17, 2018 | Deepika.com