ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​റ്റ് കെ​യി​ൻ ദി​നം ആ​ച​രി​ച്ചു

10:34 PM Oct 17, 2018 | Deepika.com
ഹൂ​സ്റ്റ​ണ്‍: ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​റി​ന്‍റെ​യും കേ​ര​ള ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ദി ​ബ്ലൈ​ൻ​ഡ് കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര വൈ​റ്റ് കെ​യി​ൻ ദി​ന​മാ​ച​രി​ച്ചു. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു കേ​ര​ള​ത്തി​ൽ തി​രു​വ​ല്ല ഉ​ൾ​പ്പെ​ടെ​യു​ള്ള തെ​ക്ക​ൻ ജി​ല്ല​ക​ളി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ൾ​ക്കാ​യി ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല ഹൂ​സ്റ്റ​ണ്‍ സ്പോ​ണ്‍​സ​ർ ചെ​യ്ത 400ൽ ​പ​രം വൈ​റ്റ് കെ​യ്നു​ക​ളും വി​ത​ര​ണം ചെ​യ്തു.

കാ​ഴ്ച പ​രി​മി​ത​മാ​യ​വ​രു​ടെ സ്വ​ത​ന്ത്ര സ​ഞ്ചാ​ര​ത്തി​നു​ള്ള ഒ​രു ഉ​പാ​ധി​യാ​ണ് വൈ​റ്റ് കെ​യി​ൻ. വൈ​റ്റ് കെ​യി​ൻ ഉ​പ​യോ​ഗം അ​ന്താ​രാ​ഷ്ട ത​ല​ത്തി​ൽ അം​ഗീ​ക​രി​ക്കു​ക​യും നി​യ​മ പ​രി​ര​ക്ഷ ല​ഭി​ക്കു​ക​യും ചെ​യ്ത ഒ​ക്ടോ​ബ​ർ 15 അ​ന്താ​രാ​ഷ്ട്ര വൈ​റ്റ് കെ​യി​ൻ ദി​ന​മാ​യി ആ​ച​രി​ച്ചു വ​രു​ന്നു.

ഒ​ക്ടോ​ബ​ർ 7നു ​ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് കോ​ട്ട​യ​ത്തു​ള്ള ബാ​ങ്ക് എം​പ്ലോ​യീ​സ് ഹാ​ളി​ൽ വ​ച്ചാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

കേ​ര​ളം ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ദി ​ബ്ലൈ​ൻ​ഡ് (കെഎ​ഫ്ബി) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ജെ. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഈ​ശോ ജേ​ക്ക​ബ് കെ​യി​നു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ചെ​യ്തു. കോ​ട്ട​യം പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സാ​നു ജോ​ർ​ജ് ന്ധ​പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു കൈ​ത്താ​ങ്ങാ​യി മാ​ധ്യ​മ​ങ്ങ​ൾ​ന്ധ എ​ന്ന വി​ക്ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കേ​ര​ള​ത്തി​ലെ കാ​ഴ്ച​പ​രി​മി​തി അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ ക്ഷേ​മ​ത്തി​നാ​യി 1967ൽ ​സ്ഥാ​പി​ത​മാ​യ ക​ഐ​ഫ്ബി യു​ടെ ഭാ​ര​വാ​ഹി​ക​ൾ ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​റി​ന്‍റെ സം​ഭാ​വ​ന​യേ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളേ​യും മു​ക്ത​ക​ണ്ഠം പ്ര​ശം​സി​ച്ചു.

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി