ഓ​ൾ​ഡ് ഈ​സ് ഗോ​ൾ​ഡ് എ​ക്സ്പോ സീ​നി​യേ​ഴ്സ് 2018

10:58 PM Oct 16, 2018 | Deepika.com
മ​യാ​മി: ഫ്ളോ​റി​ഡാ​യി​ലെ ഡേ​വി ന​ഗ​ര​ത്തി​ൽ ക​ഴി​ഞ്ഞ മു​പ്പ​ത്തി​യേ​ഴു വ​ർ​ഷ​മാ​യി ആ​ത്മീ​യ ഗോ​പു​ര​മാ​യി ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന സൗ​ത്ത് ഫ്ളോ​റി​ഡ മാ​ർ​ത്തോ​മ്മ ച​ർ​ച്ച് അ​ങ്ക​ണ​ത്തി​ലും അ​ക​ത​ള​ങ്ങ​ളി​ലു​മാ​യി ന​ട​ത്തി​യ ’ഓ​ൾ​ഡ് ഈ​സ് ഗോ​ൾ​ഡ് എ​ക്സ്പോ സീ​നി​യേ​ഴ്സ് 2018’ എ​ക്സി​ബി​ഷ​ൻ കാഴ്ചക്കാരുടെ കണ്ണുകൾക്ക് കു​ളി​ർ​മ​യേ​കി.

ഒ​ക്ടോ​ബ​ർ 7 ഞാ​യ​റാ​ഴ്ച രാ​വി​ലെ 12ന് ​മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഫെ​ല്ലോ​ഷി​പ്പ് ഹാ​ളി​ൽ മാ​ർ​ത്തോ​മ്മ ച​ർ​ച്ച് വി​കാ​രി റ​വ.​വ​ർ​ഗീ​സ് കെ.​മാ​ത്യു ച​ർ​ച്ചി​ൽ പു​തി​യ​താ​യി ആ​രം​ഭി​ച്ച അ​റു​പ​ത് വ​യ​സി​നു​മു​ക​ളി​ലു​ള്ള സീ​നി​യ​ർ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ ഈ ​ശ്ലാ​ഹ​നീ​യ​മാ​യ മാ​തൃ​ക​യെ​യും അ​വ​രു​ടെ പ്ര​യ​ത്ന​ത്തെ​യും പ്ര​ശം​സി​ച്ചു​കൊ​ണ്ട് ’ഓ​ൾ​ഡ് ഈ​സ് ഗോ​ൾ​ഡ് എ​ക്സ്പോ സീ​നി​യേ​ഴ്സ് 2018’ ഒൗ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​ദ​ർ​ശ​ന​വ​സ്തു​ക്ക​ൾ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളാ​യി ത​രം​തി​രി​ച്ചാ​ണ് പ്ര​ദ​ർ​ശ​ന ന​ഗ​രി​യി​ൽ ഒ​രു​ക്കി​യ​ത്. മു​പ്പ​ത്താ​റു രാ​ജ്യ​ങ്ങ​ളി​ൽ പ്ര​ചാ​ര​ത്തി​ലു​ള്ള പ്ര​ധാ​ന ദി​ന​പ​ത്ര​ങ്ങ​ൾ, ഉ​പ​ഭോ​ഗ വ​സ്തു​ക്ക​ളാ​യ ആ​ഹാ​രം, മ​രു​ന്ന്, ലേ​ഖ​ന സാ​മ​ഗ്രി​ക​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, എ​ന്നി​വ​യു​ടെ വ​ർ​ണ്ണ​പ​കി​ട്ടും വ​ശ്യ​വു​മാ​യ റാ​പ്പു​ക​ൾ, മ​ഹാ​പ്ര​ള​യ​ത്തെ അ​തി​ജീ​വി​ച്ച കേ​ര​ള​ജ​ന​ത​യു​ടെ ധീ​ര​ത​യും ഇ​ച്ഛാ​ശ​ക്തി​യും ദൃ​ഢ​നി​ശ്ച​യ​വും വി​ളി​ച്ചോ​തു​ന്ന ചി​ത്ര​ങ്ങ​ൾ.

മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ ആ​ത്മീ​യ നേ​തൃ​നി​ര​യു​ടെ ഛായാ​ചി​ത്ര​ങ്ങ​ൾ, 2018 ലെ ​ഫെ​ല്ലോ​ഷി​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചി​ത്ര​ശേ​ഖ​രം, ഒ​രു നൂ​റ്റാ​ണ്ടി​നു​മു​ന്പു​ള്ള നാ​ണ​യ​ങ്ങ​ൾ മു​ത​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ക​റ​ൻ​സി നോ​ട്ടു​ക​ൾ, പ്രൗ​ഢി​യെ വി​ളി​ച്ച​റി​യി​ക്കു​ന്ന ഒ​രു നൂ​റ്റാ​ണ്ടി​നു​മു​ന്പു​ള്ള വി​ള​ക്കു​ക​ൾ, ഉ​രു​ളി, മു​ത​ലാ​യ പാ​ത്ര​ങ്ങ​ൾ, കാ​ല​പ​ഴ​ക്കം കൊ​ണ്ട് ഇ​ന്നും ത​നി​മ ന​ഷ്ട​പ്പെ​ടാ​ത്ത നൂ​റു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള വി​ശു​ദ്ധ ഗ്ര​ന്ഥം, ആ​ധു​നി​ക ക​ന്പ്യൂ​ട്ട​ർ മു​ന്നേ​റ്റ​ത്തി​ന് വ​ഴി​മാ​റി കൊ​ടു​ത്ത പ​ഴ​യ​കാ​ല ടൈ​പ്പ്റൈ​റ്റിം​ഗ് മി​ഷ്യ​നു​ക​ൾ വ​രെ നി​ര​യി​ലു​ണ്ടാ​യി​രു​ന്നു.

സീ​നി​യ​ർ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ സെ​ക്ര​ട്ട​റി പ്രൊ​ഫ.​ഫി​ലി​പ്പ് കോ​ശി നേ​തൃ​ത്വം കൊ​ടു​ത്ത ’എ​ക്സ്പോ സീ​നി​യേ​ഴ്സ് 2018’ വി​ജ​യ​ക​ര​മാ​ക്കു​വാ​ൻ പ്ര​യ​ത്നി​ച്ച സീ​നി​യ​ർ ഫെ​ല്ലോ​ഷി​പ്പ് അം​ഗ​ങ്ങ​ൾ​ക്കും മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഇ​ട​വ​ക സ​മൂ​ഹ​ത്തി​നും ന​ന്ദി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം