2014 ൽ ഫോർട്ട്ബെൻഡ് ഐഎസ്ഡി (ISD) ട്രസ്റ്റി ബോർഡിലേക്ക് വലിയ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപെട്ട ജോർജ് രണ്ടാം പ്രാവശ്യവും തെരഞ്ഞെടുക്കപ്പെട്ടു. ആയിരകണക്കിന് വരുന്ന ഇന്ത്യൻ, മലയാളി വോട്ടർമാരിലാണ് ജോർജ് പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്.
ഫോർട്ട്ബെൻഡ് കൗണ്ടി കോർട്ട് അറ്റ് ലോ നന്പർ 3 ജഡ്ജ് ആയി മത്സരിക്കുന്ന ജൂലി മാത്യുവും വലിയ ശുഭ പ്രതീക്ഷയിലാണ്. കഴിഞ്ഞ 15 വർഷമായി അറ്റോർണിയായി പ്രവർത്തിക്കുന്ന ജൂലിയും ഇന്ത്യക്കാരുടെ പ്രത്യേകിച്ചു മലയാളീ വോട്ടർമാരിൽ വലിയ പ്രതീക്ഷയാണ് വയ്ക്കുന്നത്.
സ്റ്റാൻലി മാണിയുടെ എംഐഎച്ച്(MIH) റിയൽറ്റി ഓഫീസിൽ കൂടിയ മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയിൽ ധാരാളം വോട്ടർമാർ പങ്കെടുത്തു. നവംബർ ആറിനാണ് പൊതു തെരഞ്ഞെടുപ്പ്.
ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥികളാണ് ഇരുവരും. ഇവരോടൊപ്പം കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന ഇന്ത്യക്കാരനും ഡെമോക്രാറ്റിക് പാർട്ടിയുടെ കരുത്തുറ്റ സ്ഥാനാർത്ഥിയുമായ പ്രെസ്റ്റൻ കുൽക്കർണിയും വിജയിക്കുമെന്ന ശുഭ പ്രതീക്ഷയിലാണെന്നും ഈ മൂന്നുപേരുടെയും വിജയം സുനിശ്ചിതമാക്കേണ്ടത് നമ്മുടെ കടമയാണെന്ന് കോർഡിനേറ്റർ ബാബു തെക്കേക്കര പറഞ്ഞു.
ഒക്ടോബർ 22 നു ആരംഭിച്ചു നവംബർ 2 നു അവസാനിക്കുന്ന ഏർലി വോട്ടിംഗ് സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നു സ്ഥാനാർത്ഥികളും ബാബുവും അഭ്യർത്ഥിച്ചു.
റിപ്പോർട്ട്: ജീമോൻ റാന്നി