ഷാർജ: കേരളത്തിൽ നിന്നും ഗൾഫ് നാടുകളിലേക്ക് കുടിയേറി ഇരുപത്തിയഞ്ചുവർഷം പൂർത്തിയാക്കിയ പ്രവാസി മലയാളികളെ കുന്ദംകുളം ക്രിസ്ത്യൻ പ്രയർ ഫെലോഷിപ്പ് ആദരിച്ചു. ഒക്ടോബർ 12ന് ഷാർജ വർഷിപ്പ് സെന്ററിൽ ചേർന്ന ഫെലോഷിപ്പിന്റെ ഇരുപതാം വാർഷിക സമ്മേളനത്തിൽ മലബാർ സ്വതന്ത്ര സുറിയാനി സഭാ പരമാധ്യക്ഷൻ അഭി. സിറിൾ മാർ ബസേലിയേസ് അധ്യക്ഷത വഹിച്ചു.
പിന്നിട്ട വർഷങ്ങളിൽ ദൈവം നമ്മെ നടത്തിയ വഴികളെ വിസ്മരിക്കരുതെന്നും സമസൃഷ്ടങ്ങൾക്കു ന· ചെയ്തു കൊണ്ടു നന്ദിയുള്ളവരായിരിക്കണമെന്നും തിരുമേനി ഓർമിപ്പിച്ചു. ചുരുക്കം ചിലരായി ആരംഭിച്ച കൂട്ടായ്മ വളർന്നു പന്തലിച്ചു കൂടുതൽ ഫലങ്ങൾ പുറപ്പെടുവിപ്പിക്കാൻ കഴിയട്ടെ എന്നും തിരുമേനി ആശംസിച്ചു.
ഫെലോഷിപ്പ് സെക്രട്ടറി വിൽസൻ പുലിക്കോട്ടിൽ വർഗീസ് പ്രവർത്തന റിപ്പോർട്ടു അവതരിപ്പിച്ചു. സഖറിയ തോമസ്, ബാബു വർഗീസ്, സിലിൻ സൈമണ്‍, പി.സി. സൈമണ്‍, സി.വി. ജോസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഡെബിൻ തോമസ് സ്വാഗതവും അബ്രഹാം ജോസഫ് നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
പ്രവാസജീവിതത്തിൽ ഇരുപത്തിയഞ്ചുവർഷം പൂർത്തിയായവരെ ആദരിച്ചു
11:17 PM Oct 15, 2018 | Deepika.com