മനാമ : പുതുതലമുറ സിഎച്ചിൽ നിന്നും ഉൗർജ്ജം ഉൾക്കൊണ്ട് കർമനിരതരാകണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറും മുൻ എംഎൽഎയുമായ സി. മോയിൻകുട്ടി സാഹിബ് ആഹ്വാനം ചെയ്തു. ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി മനാമ സാൻഡ്രോക് ഹോട്ടലിൽ സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൃസ്വമായ കാലത്തിനുള്ളിൽ സി.എച്ച് നടത്തിയ പ്രഭാഷണങ്ങളും എഴുത്തുകളും ചെയ്തു തീർത്ത പ്രവർത്തനങ്ങളും പരിശോധിച്ചാൽ അദ്ദേഹം കാലത്തിനു മുന്പേ നടന്നിരുന്ന ഒരു പ്രസ്ഥാനമായിരുന്നുവെന്ന് നമുക്ക് ബോധ്യമാവുമെന്നും പുതു തലമുറ അദേഹത്തിൽ നിന്നും ഉൗർജ്ജം പകർന്ന് കർമ്മനിരതരാവണമെന്നും അദേഹം കൂട്ടിച്ചേർത്തു.
ചടങ്ങ് ബഹ്റൈൻ കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീൽ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ സി.കെ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, സമസ്ത ജനറൽ സെക്രട്ടറി അബ്ദുൽ വാഹിദ്, കഐംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, ഖജാൻജി ഹബീബ് റഹ്മാൻ ഓർഗനൈസിംഗ് സെക്രട്ടറി ശംസുദ്ധീൻ വെള്ളിക്കുളങ്ങര, വൈസ് പ്രസിഡന്റ് ടി. പി മുഹമ്മദലി, റസാഖ് മൂഴിക്കൽ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ പ്രസിഡന്റ് എ.പി ഫൈസൽ പ്രവർത്തന രൂപ രേഖ അവതരിപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ചുള്ള ചിത്ര രചന, പ്രബന്ധം മത്സര വിജയികളെ അസ്ലം വടകര, മൻസൂർ പി. വി എന്നിവർ പ്രഖ്യാപിച്ചു.
സംസ്ഥാന ഭാരവാഹികളായ ഷാഫി പാറക്കട്ട, ഗഫൂർ കൈപ്പമംഗലം, സിദ്ധീഖ് പി.വി, മുസ്തഫ കെ.പി, മൊയ്ദീൻ കുട്ടി മലപ്പുറം, അനാറത്ത് അമ്മദ് ഹാജി, കുരുട്ടി പോക്കർ ഹാജി, ഹാഷിം കിങ്ങ് കറക്, സ്കൈ അഷ്റഫ്, എന്നിവർ എന്നിവർ സംബന്ധിച്ചു. ജില്ലാ ഭാരവാഹികളായ അബൂബക്കർ ഹാജി, സൂപ്പി ജീലാനി, നാസർ ഹാജി പുളിയാവ്, ഫദീല മൂസ ഹാജി, അഷ്റഫ് നരിക്കോടൻ, ശരീഫ് കോറോത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജമാൽ കല്ലുംപുറത്തിന്റെയും സാജിദ് കോറോത്തിന്റെയും നേതൃത്വത്തിലുള്ള 33 അംഗ വൈറ്റ് ഗാർഡ് അംഗങ്ങൾ സമ്മേളനം നിയന്ത്രിച്ചു. മുനവ്വർ അഹമ്മദ് ഖിറാഅത്ത് അവതരിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി സ്വാഗതവും ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ഫൈസൽ കണ്ടീത്താഴ നന്ദിയും പറഞ്ഞു.
ബഹ്റൈൻ കെഎംസിസി സി.എച്ച് അനുസ്മരണ സമ്മേളനം ശ്രദ്ധേയമായി
11:16 PM Oct 15, 2018 | Deepika.com