ദുബായ്: യുഎഇയിൽ 10,000 തൊഴിൽ അവസരങ്ങളുമായി ഇന്ത്യൻ ഹോട്ടൽ സേവനദാതാക്കളായ ഓയോ രംഗത്ത്. അടുത്ത മൂന്ന് വർഷത്തിനിടെയാണ് യുഎഇയിൽ ഓയോ ഗ്രൂപ്പ് പതിനായിരം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതെന്ന് കന്പനി സിഇഒ റിതേഷ് അഗർവാൾ പറഞ്ഞു.
ഇന്ത്യയിൽ 20 സ്ഥാപനങ്ങളും ചൈനയിൽ അഞ്ച് സ്ഥാപനങ്ങളുമുണ്ട്. ഇന്ത്യയിൽ 100,000 തൊഴിൽ അവസരങ്ങളും ചൈനയിൽ 60,000 തൊഴിൽ അവസരങ്ങളും സൃഷ്ടിക്കുമെന്നും അഗർവാൾ പറഞ്ഞു.
യുഎഇ പൗരൻമാർക്കും പതിനായിരം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. കന്പനിക്ക് നിലവിൽ യുഎഇയിൽ 1,200 റൂമുകളുണ്ട്. ഇത് 12,000 ആയി ഉയർത്തുകയാണ് ലക്ഷ്യമെന്നും അഗർവാൾ കൂട്ടിച്ചേർത്തു.
യുഎഇയിൽ 10,000 തൊഴിൽ അവസരങ്ങളുമായി ഹോട്ടൽ സേവനദാതാക്കളായ ഓയോ
11:14 PM Oct 15, 2018 | Deepika.com