ഫുജൈറ: ഗിഹോണ്‍ തീയോളജിക്കൽ സെമിനാരി മിഡിൽ ഈസ്റ്റ് ആഭിമുഖ്യത്തിൽ വചന പഠന സെമിനാർ നടത്തി. അൽ ഹെയിൽ മീഡിയ പാർക്കിൽ നടന്ന സെമിനാറിൽ ദൈവശാസ്ത്ര പണ്ഡിതനും, നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ ഡോ. ഏബ്രഹാം ക്രിസ്തുദാസ് (ചെന്നൈ) സഭാ ഭരണവും നേതൃത്വവും എന്ന വിഷയത്തിൽ ക്ലാസെടുത്തു. രണ്ടാമത്തെ
സെഷനിൽ , പുതിയ നിയമസഭയുടെ ഒൻപതു അടയാളങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി ദൈവശാസ്ത്ര അധ്യാപകനും ഫുജൈറ ഇമ്മാനുവേൽ ചർച്ച് പാസ്റ്ററുമായ പ്രൊഫ. സ്റ്റീവ് ജെന്നിംഗ്സ് ( യുഎസ്എ ) പ്രസംഗിച്ചു.
ഗിഹോണ്‍ തീയോളജിക്കൽ സെമിനാരി ചെയർമാൻ കുര്യൻ തോമസ് സെമിനാർ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ പാ. എം. വി സൈമണ്‍ ആമുഖ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഷിജു കെ സാമുവേൽ സ്വാഗതവും, മീഡിയ കോർഡിനേറ്റർ ഡഗ്ളസ് ജോസഫ് നന്ദിയും രേഖപ്പെടുത്തി.
ജിജി പാപ്പച്ചൻ, സജയൻ എന്നിവർ ഗാനശ്രുശ്രുഷ നയിച്ചു. ഫുജൈറ ഗിഹോണ്‍ ഐ.പി.സി സഹ ശ്രുശ്രുഷകൻ പാ. റെജി ജോണ്‍ , സെമിനാരി ഫാക്കൽറ്റി അംഗമായ പാസ്റ്റർ മാണി ഇമ്മാനുവേൽ, ദിബ്ബ എൻലൈറ്റൻ ശ്രുശ്രുഷകൻ ബ്ര. ബിജു എന്നിവർ പ്രാത്ഥന നയിച്ചു . സെമിനാരി അഡ്മിനിസ്ട്രേറ്റർ എം. ജെ തോമസ്, ലാൽ, വിനോദ് പണിക്കർ, ബിജു ഡേവിഡ് എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്: ഡഗളസ് ജോസഫ്
ഗിഹോണ്‍ തീയോളജിക്കൽ സെമിനാരി വചന പഠന സെമിനാർ നടത്തി
11:01 PM Oct 15, 2018 | Deepika.com