വാഷിംഗ്ടണ്‍ /ഡൽഹി: ഡൽഹി ഹോസ് കാസിലുള്ള സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഈ വർഷത്തെ സുവിശേഷ കണ്വൻഷൻ ഈ മാസം 20, 21 തീയതികളിൽ നടക്കും.
യുഎസ് സർക്കാർ മുതിർന്ന ജീവനക്കാരനും യുഎസിലെ ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ വടക്കുപടിഞ്ഞാറൻ ഇടവകയിലെ മുതിർന്ന പുരോഹിതനുമായ ഫാ. അലക്സാണ്ടർ കുര്യൻ മുഖ്യ പ്രഭാഷണം നിർവഹിക്കും. ശനിയാഴ്ച 9ന് രജിസ്ട്രേഷൻ ആരംഭിക്കും. ഫാ. അലക്സാണ്ടർ തന്റെ ആത്മീയ യാത്രയെ കുറിച്ച് പങ്കുവയ്ക്കുന്നതോടൊപ്പം പ്രാർഥന, സംഗീത വിരുന്ന്, ധ്യാനം എന്നിവയുമുണ്ടാകും. കണ്വൻഷൻ പൂർണമായും ഇംഗ്ലീഷിലായിരിക്കും. ഞായറാഴ്ച നടക്കുന്ന വി. കുർബാനയ്ക്കുശേഷം ക്രിസ്ത്യൻ പാരന്റിംഗ് എന്ന വിഷയത്തിൽ ക്ലാസും നടക്കുന്നതാണ്.
റിപ്പോർട്ട്: അലക്സ് ചിലന്പട്ടശേരിൽ
ഫാ. അലക്സാണ്ടർ കുര്യൻ നയിക്കുന്ന സുവിശേഷ കണ്വൻഷൻ ഡൽഹി ഹോസ്കാസിൽ
10:46 PM Oct 15, 2018 | Deepika.com