ഓക്ലാൻഡ് : ലോകത്തിലെ സന്പന്നവും ദരിദ്രവുമായ രാഷ്ട്രങ്ങളും അവരുടെ സാന്പത്തിക ചിന്താധാരയിലെ വ്യതിയാനങ്ങളെയും കുറിച്ച് പ്രതിപാദനം ചെയ്യുന്ന ദ പോവർട്ടി ഓഫ് ഇക്കണോമിക് തിങ്കിംഗ് എന്ന പുസ്തകം നാഷണൽ എം.പി. ജൂഡിത് കോളിൻസ് പ്രകാശനം ചെയ്തു.
യുഎൻ മുൻ സാന്പത്തികകാര്യ ഉപദേഷ്ടാവും ലോകപ്രശസ്ത വികസന സാന്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. ജപമാല വിനാൻഞ്ചി അറാച്ചി തന്റെ പുസ്തകത്തിലൂടെ സാന്പത്തിക രാഷ്ട്രീയ വികസന പണ്ഡിതന്മാരെ വെല്ലുവിളിച്ചിരിക്കുന്നു. തന്റെ സ്വതസിദ്ധമായ നർമ്മസംഭാഷണത്തിലൂടെ ഡോ. ജപമാല തന്റെ പുസ്തകത്തിന്റെ ആഗോള പ്രസക്തിയെക്കുറിച്ച് പ്രകാശനവേളയിൽ സംസാരിച്ചു. തന്റെ ദീർഘകാലത്തെ ആഗോള ദാരിദ്യ്ര നിർമ്മാർജന പ്രവർത്തനങ്ങൾക്കിടയിൽ പ്രശസ്ത സാന്പത്തിക സിദ്ധാന്തങ്ങൾ തോൽവിയടയുന്നത് പലതവണ കണ്ടിട്ടുള്ളതാണ് ഈ പുസ്തകരചനയ്ക്കുണ്ടായ പ്രചോദനം എന്നദ്ദേഹം പറഞ്ഞു.
ജൂഡിത് കോളിൻസ് പ്രകാശനശേഷം ഈ പുസ്തകം താൻ തീർച്ചയായും വായിക്കുമെന്നും തന്റെ പ്രവർത്തനങ്ങളിൽ വേറിട്ട ചിന്ത പ്രധാനം ചെയ്യുവാൻ ഈ പുസ്തകത്തിന് കഴിയുമെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലാവുന്നുണ്ടെന്നും പ്രസാതാവിച്ചു. ന്യൂസിലാൻഡിലെ ഇന്ത്യൻ ന്യൂസ് ലിങ്കിന്റെ സഹകരണത്തോടെ തിരുവനന്തപുരം ആസ്ഥാനമാക്കിയ എക്സ്പീരിയൻസ് ഫൗണ്ടേഷനാണ് ഈ പുസ്തകത്തിന്റെ പ്രസാധകർ.
റിപ്പോർട്ട്: കിരണ്‍ ജെയിംസ്
" ദി പോവർട്ടി ഓഫ് ഇക്കണോമിക് തിങ്കിംഗ് 'ന്യൂസിലാൻഡിൽ പ്രകാശനം ചെയ്തു
10:37 PM Oct 15, 2018 | Deepika.com