കെ എംസിസി ബഹറിൻ സിഎച്ച് അനുസ്മരണ സമ്മേളനം ഇന്ന് മനാമയില്‍

11:03 PM Oct 11, 2018 | Deepika.com
മനാമ: കെഎംസിസി ബഹറിൻ കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന സിഎച്ച് മുഹമ്മദ് കോയ അനുസ്മരണ സമ്മേളനം ഒക്ടോബർ12ന് (വെള്ളി) നടക്കും. രാത്രി 7.30ന് മനാമ സാന്‍റ്റോക് ഹോട്ടലിലാണ് പരിപാടി.

മുസ്‌ലിം ലീഗ് സംസഥാന വൈസ് പ്രസിഡന്‍റ് സി. മോയിൻ കുട്ടി സാഹിബ് മുഖ്യപ്രഭാഷണം നടത്തും.

ഒരു കാലഘട്ടത്തിന്‍റെ ഇതിഹാസമായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബിന്‍റെ 35-ാ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് കെ.എംസിസിയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഒരുക്കിയിരിക്കുന്നത്. കൊളാഷ്, ഡോക്യുമെന്‍ററി പ്രദര്‍ശനം, പ്രബന്ധമത്സരം, ചിത്രരചനാ മത്സരം, അനുസ്മരണ പൊതു സമ്മേളനം എന്നിവ ഈവര്‍ഷത്തെ പരിപാടികളുടെ പ്രത്യേകതയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ കെ എംസിസി യുടെ വിഷന്‍ 33 പദ്ധതിയുടെ ഭാഗമായി നടത്തിവരുന്ന വിവിധ പദ്ധതികളും പൊതു സമ്മേളനത്തോടനുബന്ധിച്ച് നടക്കും.

രാത്രി 7.30ന് മനാമ സാന്‍റ്റോക് ഹോട്ടലില്‍ നടക്കുന്ന പൊതുസമ്മേളനം കെ എംസിസി സംസ്ഥാന പ്രസിഡന്‍റ് എസ്.വി ജലീല്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ബഹറിന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍, മുസ് ലിം ലീഗ് വയനാട് ജില്ലാ വൈസ് പ്രസിഡന്‍റും പ്രഭാഷകനുമായ ടി.മുഹമ്മദ് സാഹിബ്, കെ എംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, കേരളീയ സമാജം പ്രസി.രാധാകൃഷ്ണ പിള്ള, ഒഐസിസി ഗ്ലോബല്‍ നേതാവ് രാജു കല്ലുംപുറം തുടങ്ങി ബഹറിനിലെ സാമൂഹിക സാംസ്കാരിക രംഗത്തുള്ള പ്രമുഖര്‍ സംബന്ധിക്കും.