ദോഹ : ലോക ഹൃദയ ദിനത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾക്കിടയിലും പൊതജനങ്ങൾക്കിടയിലും ബോധവത്കരണം നടത്തിയതിന് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിന് വേൾഡ് ഹാർട്ട് ഫൗണ്ടേഷന്റെ ആദരം.
വേൾഡ് ഹാർട്ട് ഫൗണ്ടേഷന്റെ "എന്റെ ഹൃദയം നിന്റെ ഹൃദയം'എന്ന പ്രമേയത്തെ സ്വാംശീകരിച്ചു നടത്തിയ മാരത്തോണ്‍, വിദ്യാർത്ഥികൾ ഹൃദയത്തിന്റെ രൂപത്തിൽ ചുമന്ന ടീ ഷർട്ടുകളുമായി ചെയ്ത പ്രതിജ്ഞ, ഹൃദയ സമാനമായ ബലൂണുകൾ പറത്തിയും ആരോഗ്യകരമായ ഹൃദയത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന പരിപാടികളും ഏറെ ശ്രദ്ധേയമായിരുന്നുവെന്ന് വേൾഡ് ഹാർട്ട് ഫൗണ്ടേഷൻ പ്രസിഡന്റ് ഡേവിഡ് വൂദ് പറഞ്ഞു.
ദോഹയിൽ നടന്ന ചടങ്ങിൽ പ്രശംസ പത്രം ഐബിപിസി പ്രസിഡന്റ് കെ.എം. വർഗീസ് ടാലന്റ് പബ്ലിക് സ്ക്കൂളിന് നേതൃത്വം നൽകുന്ന നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാൻ അനസ് അബ്ദുൽ ഖാദറിന് സമ്മാനിച്ചു. ടാലന്റ് പബ്ലിക് സ്ക്കൂൾ പ്രമോട്ടർ ഡോ. മുഹമ്മദുണ്ണി ഒളകര, ട്രസ്റ്റ് അംഗം ഡോ. അമാനുല്ല വടക്കാങ്ങര, ഖത്തർ ഭാരവാഹികളായ മുഹമ്മദ് റഫീഖ് തങ്കയത്തിൽ, അജ്മൽ, ഷറഫുദ്ധീൻ ചടങ്ങിൽ പങ്കെടുത്തു.
റിപ്പോർട്ട്: അഫ്സൽ കിലയിൽ
ടാലന്റ് പബ്ലിക് സ്കൂളിന് വേൾഡ് ഹാർട്ട് ഫൗണ്ടേഷന്റെ ആദരം
10:32 PM Oct 04, 2018 | Deepika.com