അബുദാബി സെന്‍റ് ജോർജ് ഓർത്തഡോക്സ് കത്തിഡ്രലിൽ കൊയ്ത്തുത്സവം നവംബർ 9 ന്

08:35 PM Sep 25, 2018 | Deepika.com
അബുദാബി : സെന്‍റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവം നവംബർ 9 ന് നടത്തുന്നതിന് വേണ്ടിയുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നു. വികാരി ഫാ. ബെന്നി മാത്യു സഹ. വികാരി ഫാ. പോൾ ജേക്കബ് , ട്രസ്റ്റി ജോർജ് വി. ജോർജ് , സെക്രട്ടറി ജെയിംസൺ പാപ്പച്ചൻ, കൊയ്ത്തുത്സവം 2018 ജോയിന്‍റ് കൺവീനർ ജോൺസൺ കാട്ടൂർ , ജോയിന്‍റ് ഫൈനാൻസ് കൺവീനർ, എബ്രഹാം ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി രൂപീകരിച്ചു.

ഇടവകയിലെ അംഗങ്ങൾ സ്വയം പാകം ചെയ്തു നൽകുന്ന കേരളത്തനിമയുള്ള ഭക്ഷണസാധനങ്ങളാണ് പ്രധാന ആകർഷണം. കലാ സാമൂഹിക സാംസകാരിക രംഗത്തെ പ്രശസ്ത വ്യക്തികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുന്ന വേദികൂടിയാണ് കൊയ്ത്തുത്സവം. ചെണ്ട മേളം ,നാടൻ കലാമേള, ഗാനമേള തുടങ്ങിയവ ഉത്സവ നാളുകളെ ഓർമിപ്പിക്കും വിധമാണ് ഇവിടെ കൊയ്ത്തുത്സവം അരങ്ങേറുക .

റിപ്പോർട്ട്: അനിൽ സി ഇടിക്കുള