സാന്‍റാ ബാർബറ പീസ് പ്രൈസ് ദീപാ വില്ലിംഹാമിന്

07:44 PM Sep 25, 2018 | Deepika.com
കലിഫോർണിയ: യുണൈറ്റഡ് നേഷൻസ്‍ അസോസിയേഷൻ ഓഫ് സാന്‍റാ ബാർബറ ആൻഡ് ട്രൈ കൗണ്ടീസ് 2018 സാന്‍റാ ബാർബറ പീസ് പ്രൈസിന് സാമൂഹ്യ പ്രവർത്തകയായ ദീപാ വില്ലിംഹാം അർഹയായി.

പേസ് യൂണിവേഴ്സൽ എന്ന് സംഘടനയുടെ സ്ഥാപകയും ചെയർപേഴ്സനുമാണ് ദീപാ. ദാരിദ്ര്യത്തിനും അനീതിക്കും മനുഷ്യക്കടത്തിനുമെതിരെ പ്രവർത്തിക്കുന്ന സംഘടനയാണ് പേസ്. അമേരിക്കയിൽ ഉന്നത വിദ്യാഭ്യാസവും ഹെൽത്ത് കെയർ മാനേജ്മെന്‍റിൽ ഉയർന്ന ഉദ്യോഗവും വഹിക്കുന്ന ദീപാ 2010–11 ൽ റോട്ടറി ഡിസ്ട്രിക്ട് 5240 ന്‍റെ ഡിസ്ട്രിക്ട് ഗവർണറായിരുന്നു.

2014 ൽ വൈറ്റ് ഹൗസ് ആദരിച്ച ഇവർക്ക് 2015 ലെ ഗ്ലോബൽ എമേസിംഗ് ഇന്ത്യൻ അവാർഡും ലഭിച്ചിരുന്നു. യുദ്ധം ഇല്ലാതിരിക്കുന്നതല്ല സമാധാനത്തിന്‍റെ വ്യാഖ്യാനമെന്നും മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ സമാധാനം കണ്ടെത്തുകയാണു ശരിയായ വ്യാഖ്യാനമെന്നും ദീപ പറയുന്നു. സ്ത്രീകളെ ചൂക്ഷണത്തിനെതിരെ ബോധവൽക്കരിക്കുക, വയോജന വിദ്യാഭ്യാസം നൽകുക എന്നീ പ്രവർത്തനങ്ങളിലാണു ദീപാ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ