റിയാദ്: മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് റിയാദിലെ സംഘടനകളുടെ കൂട്ടായ്മയായ എൻആർകെ സ്വരൂപിക്കുന്ന തുകയിൽ റിയാദ് നവോദയയുടെ വിഹിതം കൈമാറി.
സെക്രട്ടറി രവീന്ദ്രനിൽ നിന്നും എൻആർകെ കൺവീനർ ബാലചന്ദ്രൻ 50,000 രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നവോദയ നേരിട്ട് നൽകുന്ന തുകക്ക് പുറമേയാണിത്. നവോദയ - എൻആർകെ സംഘടനാ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.
നവോദയ ദുരിത്വാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറി
05:04 PM Sep 22, 2018 | Deepika.com