മനാമ: പ്രമുഖ വാഗ്മിയും പണ്ഡിതനുമായ ഉസ്താദ് നൗഷാദ് ബാഖവിയുടെ ഏകദിന ബഹറിൻ പ്രഭാഷണം സെപ്റ്റംബർ 22 ന് (ശനി) രാത്രി 8 ന് മനാമ പാക്കിസ്ഥാന് ക്ലബില്‍ നടക്കും.
ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ബഹറിനിൽ പ്രവര്‍ത്തനമാരംഭിച്ച ബഹറിൻ വയനാട് കൂട്ടായ്മ'യുടെ പ്രഖ്യാപനത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന പരിപാടിക്ക് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.
സ്ത്രീ-പുരുഷ ഭേദമില്ലാതെ ബഹറിന്റെ എല്ലാ ഭാഗത്തു നിന്നും പ്രവാസികള്‍ ഒഴുകിയെത്തുമെന്നതിനാല്‍ ശ്രോതാക്കളെ ഉള്‍ക്കൊള്ളാനും പ്രഭാഷകനെ കാണാനും കേള്‍ക്കാനും കഴിയും വിധമാണ് സ്ഥലം ക്രമീകരിച്ചിരിക്കുന്നത്. ചടങ്ങില്‍ ബഹറിൻ വയനാട് കൂട്ടായ്മയുടെ ഔദ്യോഗിക പ്രഖ്യാപനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ആരംഭവും നടക്കും.
വിവരങ്ങള്‍ക്ക്: 33719890, 39171948, 34352895.
നൗഷാദ് ബാഖവിയുടെ ബഹറിൻ പ്രഭാഷണം 22ന്
03:58 PM Sep 22, 2018 | Deepika.com