മേരിലാൻഡ്: കഴിഞ്ഞദിവസം നടന്ന മേരിലാൻഡ് വെടിവയ്പ്പൊടെ അമേരിക്കയിൽ ഈവർഷം ഇതുവരെ 262 വെടിവയ്പ്പു സംഭവങ്ങളാണെന്ന് ജിവിഎ (ഗണ്‍ വയലൻസ് അച്ചീവ്) റിപ്പോർട്ട് ചെയ്യുന്നു. മേരിലാൻഡിൽ സ്ത്രീ നടത്തിയ വെടിവയ്പ്പിൽ നാലുപേർ കൊല്ലപ്പെടുകയും മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ചില ദിവസങ്ങളിൽ മാത്രം പെൻസിൽവാനിയ-കോർട്ട് ഹൗസ്, വിസ്കോണ്‍സിൽ-ബിസിനസ് അബർഡീൻ, മേരിലാൻഡ് എന്നീ സ്ഥലങ്ങളിലാണു വെടിവയ്പ്പുണ്ടായത്.
2018 ലെ ഓരോ ദിവസവും ഓരോ വെടിവയ്പ് സംഭവങ്ങളാണ് അമേരിക്കയിൽ നടക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2015ൽ 335, 2016ൽ 382, 2017ൽ 346, 2018ൽ പിന്നിട്ട 263 ദിവസങ്ങളിൽ ഇതുവരെ 262 വെടിവയ്പ്പുകൾ നടന്നതായി ഇിവിഎ റിപ്പോർട്ട് ചെയ്യുന്നു.
നാലോ അതിലധികമോ ആളുകൾ കൊല്ലപ്പെടുന്നതിനാണ് മാസ് ഷൂട്ടിംഗ് എന്ന നിർവചനം നൽകിയിട്ടുള്ളത്. ഗാങ്ങ് വയലൻസിലോ, ഡൊമസ്റ്റിക് വയലൻസിലൊ നാലിൽ കൂടുതൽ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിൽ പോലും അതു മാസ് ഷൂട്ടിംഗിന്റെ പരിധിയിൽ വരുന്നില്ല.
കർശനമായ ഗണ്‍ നിയമം മാത്രമാണ് ഗണ്‍ വയലൻസ് നിയന്ത്രിക്കാൻ ഏകപരിഹാര മാർഗം. രാഷ്ട്രീയ സമൂഹ്യ സമ്മർദങ്ങൾക്ക് വിധേയമായി ഗണ്‍ കണ്ട്രോൾ നിയമം നടപ്പാക്കുന്നതിൽ പരാജയപ്പെട്ടാൽ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടും.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഒരുവർഷത്തിനിടെ യുഎസിലുണ്ടായത് 262 വെടിവയ്പ്പുകൾ
10:15 PM Sep 21, 2018 | Deepika.com