ഒഹായോ: സെൻറ് മേരീസ് സീറോ മലബാർ കൊളംബസ് മിഷന്റെ നേതൃത്വത്തിൽ നടത്തിവരുന്ന കൊളംന്പസ് നസ്രാണി ക്രിക്കറ്റ് കപ്പ് വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിൽ ശ്രീമാൻ ഡിലിൻ ജോയുടെ നേതൃത്വത്തിൽ ന്ധകൊളംന്പസ് തണ്ടേഴ്സ് ന്ധ ടീം കരസ്ഥമാക്കി. ഈ വർഷത്തെയും മുഖ്യ സ്പോണ്സർ ഡേവ് കെയർ സൊല്യൂഷൻസ് ആയിരുന്നു. സെപ്റ്റംബർ 9ന് നടന്ന തിരുനാൾ ആഘോഷങ്ങൾക്കിടയിൽ കൊളംന്പസ് കത്തോലിക്കാ രൂപതാ മെത്രാൻ മാർ ഫ്രെഡറിക് ഫ്രാൻസിസ് ക്യാബലും മിഷൻ ഡയറക്ടർ ഫാ. ദേവസ്യ കാനാട്ടും വിജയികൾക്ക് ട്രോഫികൾ കൈമാറി. ഓരോ കളിക്കാരുടെയും അർപ്പണ മനോഭാവവും നിശ്ചയദാർഢ്യവും വാക്കുകൾക്കു അതീതമാണെന്നു ടൂർണമെന്റിന്റെ പ്രധാന സംഘാടകൻ ശ്രീമാൻ കിരണ്‍ ഇലവുങ്കൽ അഭിപ്രായപ്പെട്ടു.
സെന്റ് മേരീസ് സീറോ മലബാർ കൊളംബസ് മിഷനിൽ നിന്ന് മൂന്ന് ടീമുകളും സെന്റ് എഫ്രേംസ് ഇന്ത്യൻ ഓർത്തഡോക്സ് കോണ്ഗ്രിഗേഷൻ, ഒഹായോ മലയാളീ ക്രിസ്ത്യൻ കോണ്ഗ്രിഗേഷൻ, സെന്റ് ചാവറ സിറോ മലബാർ മിഷൻ സിൻസിനാറ്റിയിലെ ഓരോ ടീം വീതം മികച്ച മത്സരം കാഴ്ചവച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
കൊളംബസ് നസ്രാണി ക്രിക്കറ്റ് കപ്പ് കൊളംന്പസ് തണ്ടേഴ്സ് സ്വന്തമാക്കി
10:07 PM Sep 21, 2018 | Deepika.com