ഫ്ളോ​റ​ൻ​സ് ചു​ഴ​ലി​ക്കാ​റ്റ്: ദു​ര​ന്ത ബാ​ധി​ത​ർ​ക്ക് ഭ​ക്ഷ​ണപൊ​തി​യുമായി ട്രം​പ്

11:20 PM Sep 20, 2018 | Deepika.com
നോ​ർ​ത്ത് ക​രോ​ളൈ​ന: ഫ്ളോ​റ​ൻ​സ് ചു​ഴ​ലി​ക്കാ​റ്റി​ൽ ദു​ര​തി​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​വു​മാ​യി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ബു​ധ​നാ​ഴ്ച രാ​വി​ലെ നോ​ർ​ത്ത് ക​രോ​ളൈ​ന​യി​ൽ എ​ത്തി​യ പ്ര​സി​ഡ​ന്‍റ് ദു​ര​ന്ത ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. വെ​ള്ള​പ്പൊ​ക്ക ഭീ​ഷി​ണി ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും മാ​റ്റി പാ​ർ​പ്പി​ച്ച ജ​ന​ങ്ങ​ളെ ക്യാ​ന്പു​ക​ളി​ലെ​ത്തി അ​വ​രു​ടെ ക്ഷേ​മം അ​ന്വേ​ഷി​ക്കു​ന്ന​തി​നും ന്യു​ബേ​ണ്‍ ടെം​ന്പി​ൾ ബാ​പ്റ്റി​സ്റ്റ് ച​ർ​ച്ച് വോ​ള​ണ്ടി​യ​ർ​മാ​ർ ന​ട​ത്തി​യ ഭ​ക്ഷ​ണ പൊ​തി വി​ത​ര​ണ​ത്തി​ൽ ട്രം​പ് പ​ങ്കാ​ളി​യാ​യി. ഹോ​ട്ട്ഡോ​ഗും, ചി​പ്സും പ​ഴ​ങ്ങ​ളും അ​ട​ങ്ങി​യ പൊ​തി പ്ര​സി​ഡ​ന്‍റ് ട്രം​പ് പ​ല​ർ​ക്കും വി​ത​ര​ണം ചെ​യ്തു.

വോ​ള​ണ്ടി​യ​ർ​മാ​രു​ടെ സേ​വ​ന​ത്തെ ട്രം​പ് അ​ഭി​ന​ന്ദി​ച്ചു. ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സം​ഹാ​ര​താ​ണ്ഡ​വ​ത്തി​ൽ വീ​ടും വ​സ്തു​വ​ക​ക​ളും ന​ഷ്ട​പ്പെ​ട്ട​വ​രോ​ടു ട്രം​പ് അ​നു​ഭാ​വം പ്ര​ക​ട​പ്പി​ച്ചു. ശ​ക്ത​മാ​യ കാ​റ്റും വെ​ള്ള​പ്പൊ​ക്ക​വും നാ​ശം വി​ത​ച്ച പ്ര​ദേ​ശ​ങ്ങ​ളു​ടെ പു​ന​ർ​നി​ർ​മ്മാ​ണ​ത്തി​ന് എ​ല്ലാ​വി​ധ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളും ട്രം​പ് വാ​ഗ്ദാ​നം ചെ​യ്തു.

സൗ​ത്ത് ക​രോ​ളൈ​നാ​യി​ലെ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലും ട്രം​പ് സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഇ​രു സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റു​ക​ൾ​ക്കും നൂ​റു ശ​ത​മാ​നം സാ​ന്പ​ത്തി​ക സ​ഹാ​യ​വും ന​ൽ​കു​മെ​ന്ന് ഗ​വ​ണ​ർ​മാ​ർ​ക്ക് ട്രം​പ് ഉ​റ​പ്പു ന​ൽ​കി. ഹെ​ലി​കോ​പ്റ്റ​റി​ൽ കോ​ണ്‍​വെ സി​റ്റി സ​മീ​പ​മു​ള്ള എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​ച്ചേ​ർ​ന്ന പ്ര​സി​ഡ​ന്‍റി​നെ ഗ​വ​ർ​ണ​ർ സ്വാ​ഗ​തം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ