സ്വാമി വിവേകാനന്ദൻ, തന്റെ എല്ലാ പ്രസംഗങ്ങളിലും ഏറ്റവും അധികം ഉൗന്നൽ നൽകിയിരുന്നത് കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിനായത് കൊണ്ടും, സനാതന ധർമ്മവും ഭാരതീയ പൈതൃകവും നിലനിന്നിരുന്നതും നിലനിൽക്കുന്നതും കുടുംബ ബന്ധങ്ങളുടെ കരുത്തിലാണെന്ന് ഓരോ സനാതന ധർമ്മ വിശ്വാസിക്കുന്നതിനാലും, സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാർഷിക ആഘോഷം കുടുംബ സംഗമദിനമായാണ് ഗീതാമണ്ഡലം ആഘോഷിച്ചത്.
ഈ വർഷത്തെ കുടുംബ സംഗമത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ലക്ഷ്മി വാരിയരുടെയും മണി ചന്ദ്രന്റെയും നേതൃത്വത്തിൽ അൻപതിലേറെ വനിതകൾ ചേർന്ന് ഒരുക്കിയ സമാനതകൾ ഇല്ലാത്ത അതിമനോഹരമായ തിരുവാതിരയും, ദേവി ശങ്കറിന്റെയും, ഡോ. നിഷാ ചന്ദ്രന്റെയും കോറിയോഗ്രഫിയിൽ, ഗീതാമണ്ഡലം യൂത്ത് ഒരുക്കിയ അതി മനോഹരമായ ഫ്യൂഷൻ നൃത്തം, എല്ലാ കാഴ്ചക്കാരിലും നൃത്തത്തിന്റെ നൂതന രസം നൽകി.
തുടന്ന് സ്വാമി വിവേകാനന്ദന്റെ വിശ്വ പ്രസിദ്ധമായ ഷിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ, ന്ധക്ഷമാശീലവും പ്രാപഞ്ചിക സ്വീകാര്യതയും ലോകത്തെ പഠിപ്പിച്ച മതമാണ് സനാതന ധർമ്മം എന്നും, പ്രപഞ്ച സഹിഷ്ണുതയിൽ മാത്രമല്ല ഹിന്ദു വിശ്വസിക്കേണ്ടത്, മറിച്ച്, എല്ലാ മതങ്ങളെയും സത്യമായും സ്വീകരിക്കുവാനാണ് ഷിക്കാഗോ പ്രസംഗത്തിലൂടെ സ്വാമിജി നമ്മെ പഠിപ്പിച്ചതെന്ന് അധ്യക്ഷ പ്രസംഗത്തിൽ ഗീതാമണ്ഡലം പ്രസിഡന്റ് ജയ് ചന്ദ്രൻ പറഞ്ഞു.
സെമിനാർ ഉദ്ഘാടനം ചെയ്ത് കൊണ്ട് അമേരിക്കയിലെ ചി·യ മിഷന്റെ സീനിയർ റസിഡന്റ് ആചാര്യനായ ശ്രീ ശ്രീ സ്വാമി ശരണാനന്ദ ജി, ശ്രീ വിവേകാനന്ദ സ്വാമികൾ, ഭാരതത്തിനും വിശേഷ സനാതന ധർമ്മത്തിനും നൽകിയ സംഭാവനകളെ പറ്റി വിശദികരിച്ചു. പ്രശസ്ത ആത്മീയ സാഹിത്യകാരനായ വെണ്ണില വേണുഗോപാലൻ നായരും, പ്രശസ്ത നാരായണീയ ആചാര്യൻ സുനിൽ നന്പീശൻ, രാമകൃഷ്ണ മിഷൻ ഓഫ് റൂർക്കി യൂത്ത് ഫോറം പ്രവർത്തകയും എഴുത്തുകാരിയുമായ അമിത ടിപിലിയൽ എന്നിവരും പ്രസംഗിച്ചു.
പ്രശസ്ത ആത്മീയ സാഹിത്യകാരനായ വെണ്ണില വേണുഗോപാലൻ നായരുടെ ഏറ്റവും പുതിയ കൃതിയായ ന്ധ ശ്രീമദ് ഭഗവത്ഗീത സപ്തശതീ പ്രശ്നോത്തരി ന്ധ യുടെ പുസ്തക പ്രകാശനം ഗീതാ മണ്ഡലം പ്രസിഡന്റ് ജയ് ചന്ദ്രന് നൽകി കൊണ്ട് പൂജ്യ സ്വാമിജി ശരണാനന്ദ ജി നിർവഹിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം