ന്യൂയോർക്ക്: കേരളത്തിലെ പ്രളയബാധിതർക്ക് പുതിയ ഭവനം നിർമിക്കുന്നതിന്റെ ധനശേഖരണാർഥം സഹൃദയ ക്രിസ്ത്യൻ ആർട്സ് അവതരിപ്പിക്കുന്ന "ആത്മസംഗീതം 2018' സെപ്റ്റംബർ 22 ശനിയാഴ്ച വൈകിട്ട് 6ന് നടക്കും.
ന്യൂയോർക്ക് ഗേറ്റ് വേ ക്രിസ്ത്യൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ മലയാള ക്രൈസ്തവ ശാഖയിലെ അനുഗ്രഹീത കലാകാരന്മാർ പരിപാടികൾ അവതരിപ്പിക്കും. സഹൃദയ ക്രിസ്ത്യൻ ആർട്സ് നിർമിച്ചു നൽകുന്ന ആദ്യ ഭവനത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നല്ല രീതിയിൽ പുരോഗമിക്കുന്നുവെന്നും എത്രയും വേഗം പണി പൂർത്തീകരിക്കുവാൻ സാധിക്കുമെന്ന് സഹൃദയ ക്രിസ്ത്യൻ ആർട്സിന്റെ ഇന്ത്യ റീജണ്‍ ചുമതലക്കാർ അറിയിച്ചു.
അനുഗ്രഹീത ഗായകൻ കെ.ജി. മാർക്കോസ് നേതൃത്വം നൽകുന്ന പരിപാടിയിൽ ബിനോയ് ചാക്കോ, ജോബ് കുര്യൻ, അന്ന ബേബി എന്നിവർ ഗാനങ്ങൾ ആലപിക്കും. പരിപാടിയുടെ പ്രവേശന ടിക്കറ്റ് പ്രോഗ്രാം നടക്കുന്ന ഗേറ്റ് വേ ക്രിസ്ത്യൻ സെന്ററിൽ നിന്നും ലഭിക്കുന്നതാണ്. പരിപാടികൾക്ക് എത്തുന്നവർക്ക് ഫ്രീ കാർ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സഹൃദയ ക്രിസ്ത്യൻ ആർട്സ് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ലാജി തോമസ്(516 849 0368), ജോയിമോൻ പി. ഗീവർഗീസ്(347-952-0710), ഫിലിപ്പ് കെ. മാത്യു(516 644 6724), സിബു ജേത്തഹ്(646 852 2302)
റിപ്പോർട്ട്: ബെന്നി പരിമണം
സഹൃദയ ക്രിസ്ത്യൻ ആർട്സിന്റെ 'ആത്മസംഗീതം 2018 'സെപ്റ്റംബർ 22ന്
11:03 PM Sep 20, 2018 | Deepika.com