ഹൂസ്റ്റണ്‍: എല്ലാ വർഷവും പ്രമുഖ ചാനൽ സംഘടിപ്പിക്കുന്ന ’സ്പേസ് സല്യൂട്ട്’ എന്ന പ്രോഗ്രാമിന്റെ ഭാഗമായി ഹൂസ്റ്റണിലെ നാസയിൽ ഏഷ്യാനെറ്റ് ന്യൂസ് ഡയറക്ടർ അനിൽ അടൂരിന്റെ നേതൃത്വത്തിൽ പരിശീലനത്തിനെത്തുന്ന യുവപ്രതിഭകൾക്കും അധ്യാപകർക്കും ഫൊക്കാനയും മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണും (മാഗ്) സംയുക്തമായി സ്വീകരണം നൽകുന്നു.
സെപ്റ്റംബർ 21 വെള്ളിയാഴ്ച സ്റ്റാഫോർഡിലുള്ള കേരള ഹൗസിൽ ചേരുന്ന സമ്മേളനത്തിൽ മാഗ് പ്രസിഡന്റ് ജോഷ്വാ ജോർജ് അധ്യക്ഷത വഹിക്കും. ഫൊക്കാന പ്രസിഡന്റ് ബി. മാധവൻ നായർ, സ്റ്റാഫോർഡ് സിറ്റി കൗണ്‍സിലർ കെൻ മാത്യു, ഫൊക്കാന ഫൗണ്ടേഷൻ ചെയർമാൻ എബ്രഹാം ഈപ്പൻ, മാഗ് ട്രസ്റ്റീ ബോർഡ് അംഗങ്ങളായ സുരേന്ദ്രൻ കോരൻ, ബേബി മണക്കുന്നേൽ, ഫൊക്കാന മുൻ പ്രസിഡന്റ് ജി.കെ. പിള്ള, ഫൊക്കാന റീജണൽ പ്രസിഡന്റ് ഡോ. രഞ്ജിത് പിള്ള, പൊന്നു പിള്ള തുടങ്ങിയവർ പ്രസംഗിക്കും.
എല്ലാ വർഷവും ചാനൽ നടത്തുന്ന ന്ധയംഗ് സയന്റിസ്റ്റ്ന്ധ പ്രോഗ്രാം വഴി കേരളത്തിലെ വിവിധ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മൂന്നു യുവ പ്രതിഭകളെയാണ് അമേരിക്കയിലെ നാസ, മറ്റു ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ തുടങ്ങിയവ നൽകുന്ന പരിശീലനത്തിനെത്തുന്നത്. ഇക്കുറി വയനാട് ഗവണ്മെന്റ് ഹൈസ്കൂൾ ഉൾപ്പടെയുള്ള സാധാരണ കുട്ടികൾ കൂടിയുള്ള സംഘമാണ് അമേരിക്കയിലെത്തുന്നത്.
റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ
യുവ ശാസ്ത്ര പ്രതിഭ സംഘാംഗങ്ങൾക്ക് ഹൂസ്റ്റണിൽ സ്വീകരണം
10:59 PM Sep 20, 2018 | Deepika.com