ലോസ് ആഞ്ചലെസ് : പ്രളയം ദുരന്തം വിതച്ച കേരളത്തെ പുനർനിർമിക്കാനുള്ള ശ്രമത്തിനു സഹായമേകാൻ ക്രിക്കറ്റ് ടൂർണമെന്റ് നടത്താനൊരുങ്ങി ഏതാനും മലയാളികൾ.
സെപ്റ്റംബർ 29, 30 എന്നീ തീയതികളിലായാണ് ടൂർണമെന്റ് നടത്തപ്പെടുന്നത്. ലോസ് ആഞ്ചലെസിലെ ഫുളോർട്ടൻ ട്രെഡ് ക്രയ്ക്ക്സ് പാർക്കിൽ രാവിലെ ഏഴര മുതൽ തുടങ്ങുന്ന മത്സരങ്ങളിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽനിന്നായി പതിനാറോളം ടീമുകൾ പങ്കെടുക്കുമെന്ന് മത്സങ്ങളുടെനടത്തിപ്പിന് മുന്നോട്ടിറങ്ങിയ കൂട്ടായ്മയുടെ അമരക്കാരനായ സുജിത് മേനോൻ അറിയിച്ചു.
പങ്കെടുക്കുന്ന ടീമുകളിൽനിന്നു ലഭിക്കുന്ന പ്രവേശന ഫീസിനുപുറമെ കാണാനെത്തുന്നവരുടെയും അകമഴിഞ്ഞ സഹായം പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ലോസ് ആഞ്ചലെസിൽ നടത്താറുള്ള ’ എഡ്യൂക്കേറ്റ് എ കിഡ്’ ക്രിക്കറ്റ് ടൂർണമെന്റിലെ വിജയികളായ ’എൽഎ അവഞ്ചേഴ്സിന്റെ’ ക്യാപ്റ്റൻ കൂടിയാണ് പാലക്കാട്ടുകാരനായ സുജിത് മേനോൻ.
കൂടുതൽ വിവരങ്ങൾക്ക് സുജിത് ( 7148787117 ), രോഷൻ( 3106993246 ), സഞ്ജയ് ( 6263733793 )
റിപ്പോർട്ട്: സാന്റി പ്രസാദ്
പ്രളയബാധിതർക്കായി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കും
10:57 PM Sep 20, 2018 | Deepika.com