മിശ്രിഫ്: കെഫാക് യൂനിമണി സീസണ് 7 ലെ ഗ്രൂപ്പ് ബിയിലെ സോക്കർ ലീഗ് മത്സരങ്ങളിൽ ഫഹാഹീൽ ബ്രദേർസ്, ചാന്പ്യൻസ് എഫ്സി ടീമുകൾക്ക് വിജയം. ആദ്യ മത്സരത്തിൽ ഫഹഹീൽ ബ്രദേർസിന്റെ ഷാഫി മലയിൽ നേടിയ ഒരു ഗോളിന് കുവൈത്ത് കേരളാ സ്റ്റാർസിനെ പരാജയപ്പെടുത്തി.
രണ്ടാം മത്സരത്തിൽ ചാന്പ്യൻസ് എഫ്സിയും മലപ്പുറം ബ്രദേഴ്സും നടന്ന മത്സരത്തിൽ ചാന്പ്യൻസ് എഫ്സി താരം കിഷോർ നേടിയ ഏകപക്ഷീയമായ ഒരു ഗോളിന് മലപ്പുറം ബ്രദേഴ്സിനെ പരാജയപ്പെടുത്തി. തുടർന്ന് നടന്ന മത്സരത്തിൽ സിൽവർ സ്റ്റാർ എഫ്സിയും ട്രിവാൻഡ്രം സ്ട്രൈക്കേഴ്സ് എഫ്സിയും തമ്മിൽ നടന്ന മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. അവസാന മത്സരത്തിൽ യംഗ് ഷൂട്ടേഴ്സ് അബ്ബാസിയയും, സിഎഫ്സി സാൽമിയായും രണ്ടു ഗോൾ വീതമടിച്ചു സമനിലയിൽ പിരിഞ്ഞു. യംഗ് ഷൂട്ടേഴ്സ് അബ്ബാസിയക്കു വേണ്ടി അനസും, ഐവിയും ഗോളുകൾ നേടിയപ്പോൾ സിഎഫ്സി സാൽമിയയ്ക്കു വേണ്ടി ജോബിയും ജമാലുദ്ധീനും ഗോളുകൾ നേടി.
മാസ്റ്റേഴ്സ് ലീഗിൽ ഫഹാഹീൽ ബ്രദേർസും, ബ്രദേർസ് കേരളയും തമ്മിൽ നടന്ന മത്സരം ഒരു ഗോളുകൾ വീതമടിച്ചു സമനിലയിൽ അവസാനിച്ചു. രണ്ടാം മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സ്പാർക്സ് എഫ്സി മാക് കുവൈറ്റിനെ പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തിൽ സിഎഫ്സി സാൽമിയായും, സിയസ്കോ എഫ്സിയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ട്രിവാൻഡ്രം സ്ട്രൈക്കേഴ്സ് എഫ്സിയും, യംഗ് ഷൂട്ടേഴ്സ് അബ്ബാസിയയുമായി നടന്ന അവസാന മത്സരവും ഗോൾ രഹിത സമലനിലയിൽ അവസാനിച്ചു.
സോക്കർ ലീഗ് മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ചായി ശഫാഫ് (ഫഹാഹീൽ ബ്രദേർസ്) ഡിനിൻ (ചാന്പ്യൻസ് എഫ്സി) രാകേഷ് (സിൽവർ സ്റ്റാർ എഫ്സി) ജമാലുദ്ധീൻ (സിഎഫ്സി സാൽമിയ) മാസ്റ്റേഴ്സ് ലീഗിൽ അപ്പു കുട്ടൻ (ഫഹാഹീൽ ബ്രദേർസ്) പ്രകാശൻ (സ്പാർക്സ് എഫ്സി ), ഉണ്ണികൃഷ്ണൻ (സിയസ്കോ), ബൈജു (ട്രിവാൻഡ്രം സ്്രെടെക്കേഴ്സ് എഫ് സി) എന്നിവരെയും തെരഞ്ഞെടുത്തു . അടുത്ത വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മുതൽ ഗ്രൂപ്പ് എയിലെ മാസ്റ്റേഴ്സ് ലീഗ്, സോക്കർ ലീഗ് മത്സരങ്ങൾ മിശ്രിഫ് പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോര്ട്സ് ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കെഫാക് യൂനിമണി സോക്കർ ലീഗ് പോരാട്ടങ്ങൾ ആവേശകരമാകുന്നു
11:27 PM Sep 19, 2018 | Deepika.com