കായംകുളം: സൗദിഅറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കായംകുളംചിറക്കടവംപുത്തൻപണ്ടകശാലയിൽ സൈനുൽആബിദീൻറ്റെ മകൻ ഷെറിൻ (33) ആണ് മരിച്ചത്. സൗദി അറേബ്യയിലെ വാദിദവാസിറിൽ കാർ ഇടിച്ചായിരുന്നു അപകടം.
ചൊവ്വാഴ്ച്ച ഉച്ചക്ക് ഒന്നിനായിരുന്നു സംഭവം.റോഡ് മുറിച്ചു കടക്കാൻ നിൽക്കുമ്പോൾ നിയന്ത്രണംവിട്ട് വന്ന കാർ ഷെറിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഖബറടക്കം സൗദിയിൽ നടക്കും. ഭാര്യ: നൂരിയ. മകൾ: അൽഫിയ (ഒന്നര വയസ്).
സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
11:25 PM Sep 19, 2018 | Deepika.com