ദുബായ്: ദുബായ് കെഎംസിസി ആസ്ഥാനത്ത് ചേർന്ന മങ്കട മണ്ഡലം സമാപന കൗണ്‍സിലിനുശേഷം നടന്ന പുതിയ കൗണ്‍സിലിൽ ദുബായ് മങ്കട മണ്ഡലം കെഎംസിസിയുടെ 2018-20 കാലത്തേക്കുള്ള ഭാരവാഹികളെ ഐക്യകണ്ഡേന തെരെഞ്ഞെടുത്തു.
മണ്ഡലം ആക്ടിംഗ് പ്രസിഡന്റ് നാസർ പടിഞ്ഞാറ്റുമുറിയുടെ അധ്യക്ഷതയിൽ ചേർന്ന കൗണ്‍സിൽ ദുബായ് കെഎംസിസി ആക്ടിംഗ് ജനറൽ സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ആർ. ശുക്കൂർ, ജില്ലാ ആക്ടിംഗ് പ്രസിഡന്റ് കുഞ്ഞുമോൻ എരമംഗലം, ജനറൽ സെക്രട്ടറി പി.വിനാസർ, ട്രഷറർ മുസ്ഥഫ വേങ്ങര, വൈസ് പ്രസിഡന്റ് ഇ.ആർ അലിമാസ്റ്റർ, സെക്രട്ടറി നിഹ്മത്തുളള മങ്കട, മുഹമ്മദ് ഏലച്ചോല, അബ്ദുള്ള നിസാമി, ഷൗക്കത്ത് വെങ്കിട്ട എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
പുതിയ ഭാരവാഹികളായി അസീസ് പേങ്ങാട്ട് പുഴക്കാട്ടിരി( പ്രസിഡന്റ്), നാസർ തോണിക്കടവത്ത് കൂട്ടിലങ്ങാടി, ബഷീർ വെള്ളില, റാഫി കൊളത്തൂർ, സകീർ അരിപ്ര, ഹാഷിം പള്ളിപുരം( വൈസ് പ്രസിഡന്റുമാർ), സലിം വെങ്കിട്ട മക്കരാപ്പറന്പ്( ജന:സെക്രട്ടറി), ഷഫീഖ് മൂർക്കനാട്, സദർ കൂട്ടിലങ്ങാടി, ബെൻഷാദ് വെങ്കിട്ട കുറുവ, അന്ജൂം അങ്ങാടിപ്പുറം, പി.കെ അനസ് മങ്കട(സെക്രട്ടറിമാർ) വി.എം അഷ്റഫ് വെങ്ങാട്(ട്രഷറർ) എന്നിവരെ തെഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി സിദ്ദീഖ് കാലൊടി റിട്ടേർണിംഗ് ഓഫീസറും മുഹമ്മദ് വള്ളിക്കുന്ന് നിരീക്ഷകനുമായിരുന്നു.
റിപ്പോർട്ട്: നിഹ്മത്തുള്ള തയ്യിൽ
ദുബായ് കെഎംസിസി മങ്കട മണ്ഡലം കമ്മിറ്റി നിലവിൽ വന്നു
11:25 PM Sep 19, 2018 | Deepika.com