കുവൈത്ത്: കേരളത്തിലെ പ്രളയക്കെടുതിയിൽ പഠനോപകരങ്ങൾ നഷ്ടപെട്ട വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകളും യൂണിഫോമുകളും ലഭ്യമാക്കുന്നതിന് കുവൈത്ത് മലയാളി സമാജം (കഐംഎസ് ) ധന സഹായം നൽകി.
എറണാകുളം ഡിസ്ട്രിക്ട് എഡ്യൂക്കേഷനൽ ഓഫീസർക്കുവേണ്ടി നോർത്ത് പറവൂർ എഇഒ ലത ടീച്ചർ കഐംഎസ് വെൽഫയർ കമ്മറ്റി കണ്‍വീനർ ഗോപിനാഥനിൽ നിന്നും ഫണ്ട് ഏറ്റുവാങ്ങി. എഇഒ ഓഫീസ് മീറ്റിംഗ് ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ ബ്ലോക്ക് റിസർച്ച് ഓഫീസർ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഉചിതമായ സമയത്ത് വിദ്യാർത്ഥികളെ സഹായിക്കുവാൻ മുന്നോട്ടുവന്ന പ്രവാസി സംഘടനയായ കുവൈത്ത് മലയാളി സമാജത്തെ ലത ടീച്ചർ അഭിനന്ദിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
പ്രളദുരന്തം: കുവൈത്ത് മലയാളി സമാജം ധനസഹായം നൽകി
11:22 PM Sep 19, 2018 | Deepika.com