റിയാദ്: രണ്ടരപ്പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു സ്വദേശത്തേക്ക് മടങ്ങുന്ന എൻആർകെ വെൽഫെയർ ഫോറം ജനറൽ കണ്‍വീനർ ബാലചന്ദ്രന് കേളി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പു നൽകി.
റിയാദിലെ മലയാളി സംഘടനകളുടെ പൊതുവേദിയായ എൻആർകെ വെൽഫെയർ ഫോറത്തിൽ കേളിയുടെ പ്രതിനിധിയും കേളിയുടെ സാഹിത്യ സംരഭമായ ചില്ല സർഗവേദിയുടെ രക്ഷാധികാരി സമിതി അംഗം കൂടിയാണ് ബാലചന്ദ്രൻ. ഇടതുപക്ഷ വിദ്യാർത്ഥി, യുവജന സംഘടനാ പ്രവർത്തനത്തിലൂടെ രാഷ്ട്രീയ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്നു. എറണാകുളം വാരാപ്പുഴ സ്വദേശിയാണ്. ഭാര്യ ജയലക്ഷ്മി ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ അധ്യാപികയാണ്. ആരതി, അരവിന്ദ് എന്നിവർ മക്കളാണ്.
കേളി പ്രസിഡന്റ് ദയാനന്ദൻ ഹരിപ്പാടിന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പു യോഗത്തിൽ ജോ. സെക്രട്ടറി റഫീഖ് പാലത്ത് ആമുഖപ്രഭാഷണം നടത്തി. സെക്രട്ടറി ഷൗക്കത്ത് നിലന്പൂർ സ്വാഗതം പറഞ്ഞു. കേളി മുഖ്യരക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ, സാഹിത്യകാരൻ ജോസഫ് അതിരുങ്കൽ, കേളി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം റഷീദ് മേലേതിൽ, എൻആർകെയുടെ ആദ്യ കാല പ്രവർത്തകൻ ഉസ്മാൻ കോയ, കേളി ജോ.സെക്രട്ടറി ഷമീർ കുന്നുമ്മൽ, വൈസ് പ്രസിഡന്റ് സുധാകരൻ കല്യാശേരി, സാംസ്കാരിക വിഭാഗം കണ്‍വീനർ ടി.ആർ സുബ്രഹ്മണ്യൻ, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കേളിയുടെ ഉപഹാരം സെക്രട്ടറി ഷൗക്കത്ത് നിലന്പൂർ ബാലചന്ദ്രൻ, ഭാര്യ ജയലക്ഷ്മി എന്നിവർക്ക് സമ്മാനിച്ചു.
എൻആർകെ കണ്‍വീനർ ബാലചന്ദ്രന് കേളി യാത്രയയപ്പു നൽകി
11:20 PM Sep 19, 2018 | Deepika.com