കുവൈത്ത് : മഹാപ്രളയം വിതച്ച ദുരന്തത്തിൽ വിലപിക്കുന്ന കേരളത്തിന്റെ പുനർനിർമതി എന്ന ലക്ഷ്യത്തെ കേന്ദ്രികരിച്ചു സെന്റർ ഫോർ ഇന്ത്യ സ്റ്റഡീസ് കുവൈത്തിൽ വിവിധ ചർച്ചാ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നു. കുവൈത്തിലെ പ്രവാസി മേഖലിയിലെ സാമൂഹ്യ സാംസ്കാരിക ശാസ്ത്രവാണിജ്യആരോഗ്യ രംഗത്തെ പ്രശസ്തരായ വ്യക്തികളെ പങ്കെടുപ്പിച്ചാണ് പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത് .
"പ്രളയാനന്തര കേരളം വിലാപം അതിജീവനം' എന്ന വിഷയത്തിൽ ആദ്യഘട്ട പൊതു ചർച്ച സെപ്റ്റംബർ 21 വെള്ളിയാഴ്ച്ച 5.30 ന് അബ്ബാസിയ ഫോക്ക് ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെടുന്നു. സാം പൈനുംമൂട്, ഹമീദ് കേളോത്ത്, വി.പി വിജയരാഘവൻ, ജ്യോതിദാസ് തൊടുപുഴ, പ്രവീണ്‍ വാസുദേവൻ, സണ്ണി മണ്ണാർക്കാട്, ബബിത ബ്രൈറ്റ്, അബ്ദുൽ റഹ്മാൻ തങ്ങൾ, വിഭീഷ് തിക്കോടി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കുന്നതാണ്.
സാൽമിയ, ഫർവാനിയ, ഫഹാഹീൽ എന്നീ കേന്ദ്രങ്ങളിൽ നടക്കുന്ന തുടർ ചർച്ചകൾക്ക് ശേഷം സെന്റർ ഫോർ ഇന്ത്യ സ്റ്റഡീസ് തയ്യാറാക്കുന്ന സമഗ്ര റിപ്പോർട്ട് ബന്ധപ്പെട്ടവർക്ക് സമർപ്പിക്കുമെന്ന് പ്രസിഡൻറ്റ് മഹാദേവൻ അയ്യർ പത്രക്കുറിപ്പിൽ അറിയിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
സെന്റർ ഫോർ ഇന്ത്യ സ്റ്റഡീസ് സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നു
11:18 PM Sep 19, 2018 | Deepika.com