മസ്കറ്റ്: കലാഭവൻ സംഗീത നൃത്ത വിദ്യാലയം ഒക്ടോബർ 26ന് കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. അഞ്ചു മുതൽ 13 വയസുവരെയുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ’സുരക്ഷിതമായി വാഹനം ഓടിക്കുക’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരം. കലാഭവന്റെ ഖോബ്ര ശാഖയിലാണ് മത്സരം.
കലാഭവനിൽ പഠിക്കുന്ന കുട്ടികൾക്ക് ഒരു റിയാലും അല്ലാത്ത കുട്ടികൾക്ക് രണ്ടു റിയാലുമാണ് രജിസ്ട്രേഷൻ ഫീസ്. അഞ്ചു വയസു മുതൽ ഒൻപതു വയസു വരെയുള്ള കുട്ടികളെ സബ് ജൂനിയർ ഗ്രൂപ്പിലും ഒൻപതു മുതൽ പതിമൂന്നു വയസുവരെയുള്ള കുട്ടികളെ ജൂനിയർ ഗ്രൂപ്പിലും ഉൾപ്പെടുത്തിയാണ് മത്സരം. വിജയിക്കുന്ന കുട്ടികൾക്ക് കലാഭവന്റെ നവംബർ 16ന് നടക്കുന്ന സംഗീതനൃത്ത പരിപാടിയിൽ സർട്ടിഫിക്കറ്റും സമ്മാനദാനവും നൽകുന്നതാണ്.
തുടർച്ചയായ മൂന്നാമത്തെ വർഷമാണ് കലാഭവൻ ചിത്രരചനാമത്സരം നടത്തുന്നത്. കുട്ടികളിലെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനോടൊപ്പം അവരിൽ നല്ല ആശയങ്ങൾ വളർത്തുവാനുമാണ് കലാഭവൻ ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ ചിത്രരചനാ മത്സരങ്ങളിൽ വലിയ പങ്കാളിത്തം ഉണ്ടായിരിന്നു.
മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന കുട്ടികൾ കലാഭവന്റെ ഓഫിസുമായി ബന്ധപ്പെടേണ്ടതാണ്. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 16 വരെയാണ് രജിസ്ട്രേഷൻ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോണ് നന്പർ 93599315 / 92658113 / 98756206.
കലാഭവന്റെ ചിത്രരചനാമത്സരം ഒക്ടോബർ 26 ന്
11:17 PM Sep 19, 2018 | Deepika.com