കുവൈത്ത് : പ്രവാചകർ മുഹമ്മദ് നബി (സ)യുടെ ജന്മദിനത്തോടനുബന്ധിച്ചു കുവൈത്ത് കേരളാ ഇസ്ലാമിക് കൗണ്‍സിൽ കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മുഹബത്തെ റസൂൽ മെഗാ പരിപാടി നവംബർ 22, 23 (വ്യാഴം, വെള്ളി) തീയതികളിൽ അബ്ബാസിയയിൽ നടത്തപ്പെടും. മുഖ്യാതിഥികളായി എസ് കഐസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, എസ്കഐസ്. എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഓണന്പിള്ളി മുഹമ്മദ് ഫൈസി എന്നിവർ പങ്കെടുക്കുമെന്നും ഇസ്ലാമിക് കൗണ്‍സിൽ മീഡിയ വിംഗ് പത്രക്കുറിപ്പിൽ അറിയിച്ചു.
റിപ്പോർട്ട് : സലിം കോട്ടയിൽ
കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സിലിന്റെ മുഹബത്തെ റസൂൽ നവംബർ 22, 23 തീയതികളിൽ
11:14 PM Sep 19, 2018 | Deepika.com