ഷിക്കാഗോ: ഏഴാമത് സീറോ മലബാർ നാഷണൽ കണ്‍വൻഷന്റെ രജിസ്ട്രേഷൻ കിക്കോഫ് ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ കാത്തലിക് കത്തീഡ്രലിൽ 23നു ഞായാറാഴ്ച്ച നടക്കപ്പെടും. സീറോ മലബാർ രൂപതാ മെത്രാനും കണ്വൻഷൻ രക്ഷാധികാരിയുമായ മാർ. ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാർമികത്വത്തിൽ രാവിലെ 9:30 നു വി. കുർബാനയും തുടർന്ന് കിക്കോഫ് ചടങ്ങുകളും നടക്കും. മാർ. ജേക്കബ് അങ്ങാടിയത്ത് ഇടവകാംഗങ്ങളിൽ നിന്നും രജിസ്ട്രേഷൻ സ്വീകരിച്ചു ഉദ്ഘാടനം നിർവഹിക്കും.
രൂപത സഹായ മെത്രാനും കണ്വൻഷൻ ജനറൽ കണ്‍വീനറുമായ മാർ ജോയ് ആലപ്പാട്ട് , കത്തീഡ്രൽ വികാരി റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറന്പിലിൽ, സഹ വികാരിമാരായ ഫാ കെവിൻ മുണ്ടക്കൽ, ഫാ. നിക്കോളാസ് തലക്കോട്ടൂർ , ഹൂസ്റ്റണ്‍ ഫൊറോനാ വികാരിയും കണ്വൻഷൻ കണ്‍വീനറുമായ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ തുടങ്ങിയവർക്കൊപ്പം, ഹൂസ്റ്റണിലെ നിന്നും എത്തി ചേരുന്ന കണ്വൻഷൻ നാഷണൽ എക്സസികുട്ടീവ് കമ്മറ്റി അംഗങ്ങളും ചടങ്ങിൽ സന്നിഹിതരാകും.
ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫോറോനാ ദേവാലയത്തിന്റെ ആതിഥേയത്തിൽ 2019 ഓഗസ്റ്റ് ഒന്ന് മുതൽ നാല് ഹൂസ്റ്റണിലാണ് ഏഴാമത് സീറോ മലബാർ നാഷണൽ നടക്കുന്നത്. കണ്വൻഷൻ വിജയമാക്കുവാൻ ഷിക്കാഗോ റീജണിൽ നിന്നുമുള്ള വിശ്വാസ സമൂഹത്തിന്റെ എല്ലാ പ്രാർഥനാ സഹകരണങ്ങളും ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറന്പിലിൽ വാഗ്ദാനം ചെയ്തു. കണ്വൻഷൻ ഇടവക കോർഡിനേറ്റർ സണ്ണി വള്ളിക്കളം ചടങ്ങുകൾക്ക് നേതൃത്വം നൽകും.
റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ
ഷിക്കാഗോ കത്തീഡ്രലിൽ സീറോ മലബാർ നാഷണൽ കണ്വൻഷൻ കിക്കോഫ് 23ന്
11:04 PM Sep 19, 2018 | Deepika.com