കുവൈത്ത് സിറ്റി : ഭാര്യയ്ക്കും കുട്ടികൾക്കുമുള്ള സന്ദർശക വിസ മൂന്നു മാസമാക്കി നിജപ്പെടുത്തിയതായി അഭ്യന്തര വകുപ്പിലെ പൗരത്വ പാസ്പ്പോർട്ട് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഷെയ്ഖ് ഫൈസൽ അൽ നവാഫ് അറിയിച്ചു. ഇതു സംബന്ധിച്ച നിർദേശം എല്ലാ പാസ്പ്പോർട്ട് ഓഫീസികളിലും അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുകയെന്ന മാനുഷികമായ നന്മ പരിഗണിച്ചാണ് പുതിയ തീരുമാനമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഒരു മാസത്തേക്ക് വിസ ലഭിച്ചവർ പുതിയ അപേക്ഷകൾ സമർപ്പിച്ചാൽ മൂന്നു മാസത്തെ കാലാവധിയുള്ള വിസ ലഭിക്കുമെന്നും മറ്റു വിസകൾക്ക് ഒരു മാസത്തെ കാലാവധിയേ ലഭിക്കുകയുള്ളൂവെന്നും അഭ്യന്തര വകുപ്പ് അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
സന്ദർശക വിസയിൽ ഇളവു വരുത്തി കുവൈത്ത് അധികൃതർ
10:45 PM Sep 18, 2018 | Deepika.com