റിയാദ്: കഴിഞ്ഞ ദിവസം ദവാദ്മിയിലുണ്ടായ വാഹനാപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു ആശുപത്രിയിൽ കഴിഞ്ഞിരുന്ന കേളി ദാവാദ്മി ഏരിയ ടൗണ്‍ നോർത്ത് യൂണിറ്റ് അംഗവും കൊല്ലം കടവൂർ സ്വദേശിയുമായ അന്പിളിക്ക് (പ്രേംകുമാർ) കേളി ദവാദ്മി ഏരിയ കമ്മിറ്റി ആശുപത്രിയിലുണ്ടായ ചെലവും നാട്ടിലേക്കുള്ള എയർ ടിക്കറ്റും നൽകി.
കഴിഞ്ഞ എട്ടു വർഷമായി റിയാദിൽ കഴിയുന്ന അന്പിളി സൈക്കിളിൽ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ സ്വദേശിയുടെ വാഹനം ഇടിച്ചു പരുക്കേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച അന്പിളിയെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. നാലു ദിവസത്തോളം ഐസിയുവിലും തുടർന്ന് ജനറൽ വാർഡിലും ചികിത്സയിൽ കഴിഞ്ഞിരുന്നു. ആശുപത്രിയിൽ കേളി ജീവകാരുണ്യ വിഭാഗം പ്രവർത്തകരും ഏരിയ കമ്മിറ്റി അംഗങ്ങളും എല്ലാവിധ സഹായങ്ങളുമായി അന്പിളിക്കൊപ്പമുണ്ടായിരുന്നു.
അന്പിളിക്ക് കേളി ദവാദ്മി ഏരിയ ചികിത്സ സഹായവും എയർ ടിക്കറ്റും നൽകി
10:36 PM Sep 18, 2018 | Deepika.com