അരിസോണ: ഫീനിക്സ് മാർത്തോമാ ഇടവകയുടെ വാർഷിക ഇടവക മിഷൻ കണ്വൻഷൻ സെപ്റ്റംബർ 20 വ്യാഴം മുതൽ 23 ഞായർ വരെ നടക്കും. ഫീനിക്സ് ഈസ്റ്റ് കാംബൽ അവന്യുവിലുള്ള ദേവാലയത്തിലാണ് ദിവസവും വൈകിട്ട് ആറു മുതൽ ഒൻപതു വരെ നടക്കുന്ന കണ്വൻഷൻ ഞായറാഴ്ച വി. കുർബാനയോടു കൂടി സമാപിക്കും.
പ്രശസ്ത ക്രിസ്തീയ പ്രഭാഷണം ലൈഫ് റിന്യുവൽ മിനിസ്ട്രീസ് ഇന്റർനാഷണൽ ഡയറക്ടറുമായ ഡോ. തോമസ് ജോർജ് മുഖ്യസന്ദേശം നൽകും. എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും എബ്രായർ 10:38 ആസ്പദമാക്കിയുള്ള ദൂതുകൾ നൽകും. യുവജനങ്ങൾക്കുവേണ്ടിയുള്ള പ്രത്യേക സെമിനാറും കണ്‍വൻഷന്റെ ഭാഗമായുണ്ടാകും. ഇടവക വികാരി റവ. സ്റ്റാലിൻ തോമസ്, സെക്രട്ടറി കിരണ്‍ കോശി, കണ്‍ഷൻഷൻ കണ്‍വീനർ രാജേഷ് മാത്യു എന്നിവരടങ്ങുന്ന കമ്മിറ്റി നേതൃത്വം നൽകുന്നു. ഏവരേയും പ്രാർഥനാപൂർവം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: മനു തുരുത്തിക്കാടൻ
ഫീനിക്സിൽ മാർത്തോമാ കണ്വൻഷൻ 20 മുതൽ
10:17 PM Sep 18, 2018 | Deepika.com