റിയാദ്: ജെറ്റ് എയർവെയ്സ് യാത്രക്കാർക്ക് ഇന്ത്യയിലേക്കും ബാങ്കോക്ക്, കൊളംബോ, ധാക്ക, ഹോങ്കോംഗ്, കാഠ്മണ്ഡു, സിങ്കപ്പൂർ എന്നിവിടങ്ങളിലേക്കും സെപ്റ്റംബർ 18 മുതൽ 21 വരെയുള്ള നാല് ദിവസം 30 ശതമാനം ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു. അതോടൊപ്പം ആഭ്യന്തര സർവീസുകളിൽ ഇതേ ഇളവ് സെപ്റ്റംബർ 30 വരെ ലഭ്യമാകുമെന്നും ജെറ്റ് എയർവെയ്സിന്റെ മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റ് ഷക്കീർ കണ്ടവാല വാർത്താക്കുറിപ്പിൽ അറിയിച്ചു.
ട്രാവൽ ഏജൻസി മുഖേനയോ ജെറ്റ് എയർവെയ്സിന്റെ മൊബൈൽ ആപ്പ് വഴിയോ വെബ് സൈറ്റിൽ നിന്നോ ടിക്കറ്റ് ബുക്ക് ചെയ്ത് ഈ ആനുകൂല്യം കരസ്ഥമാക്കാവുന്നതാണ്. കൂടാതെ ജെറ്റ് എയർവെയ്സ് മൊബൈൽ ആപ്പ് വഴിയോ വെബ് സൈറ്റ് വഴിയോ ബുക്ക് ചെയ്യുന്ന ആഭ്യന്തര ടിക്കറ്റുകൾക്ക് 25 കിലോ ലഗേജ് ആനുകൂല്യവും 10 ശതമാനം ഇളവും തുടർന്നും ലഭ്യമാകും.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
യാത്രക്കാർക്ക് പ്രത്യേക ഇളവുകളുമായി ജെറ്റ് എയർവേസ്
11:59 PM Sep 17, 2018 | Deepika.com