കുവൈത്ത് സിറ്റി: തിരുവല്ല തിരുമൂലപുരം അയിരൂപറന്പിൽ സാറാമ്മ ജോർജ് (66) കുവൈത്തിൽ നിര്യാതയായി. അമീരി ആശുപത്രിയിലെ മുൻ നഴ്സായിരുന്നു. ഭർത്താവ്: ജോർജ് വർഗീസ്. മക്കൾ: ഷാജി (കുവൈത്ത്), ലിജി (ബംഗളൂരു).
സബ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ പത്തിന് പൊതുദർശനത്തിന് വയ്ക്കുന്ന മൃതദേഹം വൈകീട്ട് നാട്ടിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച ഉച്ചക്ക് തിരുമൂലപുരം മാർ ബസേലിയോസ് മാർ ഗ്രിഗോറിയോസ് ഓർത്തഡക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
റിപ്പോർട്ട്: സലിം കോട്ടയിൽ
സാറാമ്മ ജോർജ് നിര്യാതയായി
11:51 PM Sep 17, 2018 | Deepika.com