റിയാദ്: ഇരുപത്തഞ്ചു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന റിയാദിലെ സാമൂഹിക സാംസ്കാരിക ജീവ കാരുണ്യ രംഗത്തെ നിറ സാന്നിധ്യമായിരുന്ന ബാലചന്ദ്രൻ നായർക്കും പത്നി ജയ ടീച്ചർക്കും തറവാട് കുടുംബ കൂട്ടായ്മ യാത്രയപ്പു നൽകി.
തറവാട്ടിലെ കളിവീട്ടിൽ നടന്ന ചടങ്ങിൽ കലാകായിക ദർശി സോമശേഖർ സ്വാഗതം ആശംസിക്കുകയും ആക്ടിംഗ് കാരണവർ ഗോപകുമാർ അധ്യക്ഷത വഹിക്കുകയും ചെയ്തു. ചടങ്ങിൽ രാജേഷ് കോഴിക്കോട്, നിസ്താർ കോയ, ജോസഫ്, അറക്കൽ ബൈജു , എൻ.ആർ.കെ പ്രതിനിധി ക്ളീറ്റസ്സ് എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ വെച്ച് അഡ്വൈസറി ബോർഡ് അംഗമായ പ്രമോദ് ചിറ്റാർ ബാലചന്ദ്രൻ നായർക്ക് തറവാടിന്റെ പേരിൽ ഉപഹാരം കൈമാറി.
സൗദിയിലെ പ്രവാസികൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും, സമൂഹത്തിൽ കൂടുതൽ ഇടപെടുകയും ചെയ്യണമെന്ന് ബ്രാലചന്ദ്രൻ നായർ അഭിപ്രായപ്പെട്ടു. തറവാടിന്റെ ട്രഷറർ സോണി ഈപ്പൻ ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു.
റിപ്പോർട്ട്: സോണി ഈപ്പൻ
തറവാട് കുടുംബ കൂട്ടായ്മ യാത്രയപ്പു നൽകി
11:50 PM Sep 17, 2018 | Deepika.com