കേളി നടത്തുന്ന ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്ത സഹ്റാനി ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി നാട്ടിൽ പാവപ്പെട്ട രോഗികൾക്കായി മൂന്ന് ഡയാലിസിസ് മെഷീനുകൾ നൽകാനുള്ള കേളിയുടെ തീരുമാനത്തെയും പ്രളയത്തിൽ ദുരന്തമനുഭവിക്കുന്ന കേരളത്തേ പുനർ സൃഷ്ടിക്കാനായി കേളി നടത്തുന്ന പ്രവർത്തനങ്ങളെയും അഭിനന്ദിച്ചു.
കേളി സ്പോർട്സ് കമ്മിറ്റി ചെയർമാൻ ഫൈസൽ മടവൂർ ആമുഖപ്രഭാഷണം നടത്തിയ ഉദ്ഘാടന യോഗത്തിൽ സംഘാടകസമിതി ചെയർമാൻ റഷീദ് മേലേതിൽ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി കണ്‍വീനർ നൗഷാദ് കോർമത്ത് സ്വാഗതം ആശംസിച്ചു. കേളി മുഖ്യരക്ഷാധികാരി സമിതി ആക്ടിംഗ് കണ്‍വീനർ കെ.പി.എം.സാദ്ദിക്ക്, കേളി സെക്രട്ടറി ഷൗക്കത്ത് നിലന്പൂർ, പ്രസിഡന്റ്് ദയാനന്ദൻ ഹരിപ്പാട്, റിയാദ് സെൻട്രൽ ബ്ലഡ് ബാങ്ക് തലവൻ ഡോ. ഇബ്രാഹിം മുഹമ്മദ് അൽദൈലജ്, മൊഹമ്മദ് അൽ ഖഹതാനി, നാഷണൽ വാട്ടർ കന്പനി പ്രതിനിധി സാല അബ്ദുള്ള ഈസ, സൗദി റഫറി അലി അൽ ഖഹതാനി, മുഹമ്മദ് അൽ സയ്യദ്, വെസ്റ്റേണ്‍ യൂണിയൻ മണി ട്രാൻസ്ഫർ മാർക്കറ്റിംഗ് എക്സീക്യുട്ടീവ് മുസ്തഫ കവ്വായി, എൻ.ആർ.കെ ചെയർമാൻ അഷ്റഫ് വടക്കേവിള, റിയാദ് ഇന്ത്യൻ മീഡിയ ഫോറം കോഓർഡിനേറ്റർ ബഷീർ പാങ്ങോട്, ജരീർ മെഡിക്കൽസ് പ്രതിനിധി ഷാഹിദ് ഹസൻ, മീഡിയ പ്രതിനിധി ഷകീബ് കൊളക്കാടൻ, ഒഐസിസി പ്രതിനിധി അബ്ദുള്ള വല്ലാഞ്ചിറ, ഷംനാദ് കരുനാഗപ്പള്ളി, ഫോർക ചെയർമാൻ നാസർ കാരന്തൂർ, റിഫ പ്രസിഡന്റ് ബഷീർ ചേലന്പ്ര, എൻആർകെ ജനറൽ കണ്‍വീനർ ബാലചന്ദ്രൻ, സാഹിത്യകാരൻ ജയചന്ദ്രൻ നെരുവന്പ്രം, ഡബിൾഹോർസ് പ്രതിനിധി ഉമ്മർ ഖാൻ, സഫാമക്ക മാർക്കറ്റിംഗ് മാനേജർ യഹിയ, 9കാരറ്റ് ഡോട്ട് കോം പ്രതിനിധി ലത്തീഫ്, ടെക്നോ മേക്ക് പ്രതിനിധി ഹബീബ്, ഇബ്രാഹിം സുബ്ഹാൻ, ഒഐസിസി പ്രതിനിധി സലിം കുളക്കര എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. കേളി സ്പോർട്സ് കമ്മിറ്റി കണ്‍വീനർ ഷറഫുദ്ദീൻ നന്ദി പറഞ്ഞു. ചടങ്ങിൽ റോയൽ ട്രാവൽസ് പ്രതിനിധി മുജീബ് ഉപ്പട, ചേനാടൻ ഗ്രൂപ്പ് പ്രതിനിധികളായ മുജീബ് ചേനാടൻ, സൈദലവി ചെനാടൻ എന്നിവർ സന്നിഹിതരായിരുന്നു.
കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പതിവിനു വിപരീതമായി ഉദ്ഘാടനത്തിലെ വർണാഭമായ ചടങ്ങുകൾ ഒഴിവാക്കി പകരം പതിനാലു ജില്ലകളിലെയും കുട്ടികളെ അണിനിരത്തി കേരള നവ നിർമ്മിതിക്ക് സംഭാവന ചെയ്യുക എന്നാ സന്ദേശം പ്രചരിപ്പിക്കാൻ മാർച്ച് പാസ്റ്റ് സംഘടിപ്പിച്ചു.
റിയാദിലെ ഫുട്ബോൾ പ്രേമികൾ തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തിൽ ഡബിൾ ഹോർസ് സൗദി ഡിസ്ട്രിബ്യൂട്ടർ എക്സീക്യുട്ടീവ് മാനേജർ ഹസ്സൻ അൽസഹ്റാനി ബോൾ കിക്കോഫ് ചെയ്തു. ആവേശകരമായ ഉദ്ഘാടന മത്സരത്തിൽ റോയൽ സോക്കർ ഐഎഫ്എഫ്. എഫ്സി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കഴിഞ്ഞവർഷത്തെ ചാന്പ്യന്മാരായ ഇസിയു വേൾഡ് വൈഡ് യുനൈറ്റഡ് എഫ്സിയെ പരാജയപ്പെടുത്തി. ടൂർണമെന്റിന്റെ രണ്ടാം വാരമായ അടുത്ത വെള്ളിയാഴ്ച ആദ്യമത്സരത്തിൽ ജരീർ മെഡിക്കൽ സെന്റർ യൂത്ത് അസീസിയ എഫ്.സി മിറാൻ ഗ്രൂപ്പ് റിയാൽ കേരള എഫ്.സിയുമായും, രണ്ടാം മത്സരത്തിൽ ഏയ്.ബീ ടെക്ക് ലാന്റെണ്‍ എഫ്.സി, സുലൈ എഫ്.സി അൽഖർജ് നൈറ്റ് റൈഡേഴ്സുമായും ഏറ്റുമുട്ടും.