റിയാദ്: റിയാദിലെ ഉഷൈറ സുദൈറയിൽ നവോദയ യൂണിറ്റ് രൂപീകരിച്ചു. മലയാളികൾ ഏറെയുള്ള ഈ പ്രദേശത്ത് മറ്റു പ്രവാസി സംഘടനകളൊന്നും നിലവിലില്ല. യൂണിറ്റ് രൂപീകരണ കണ്വൻഷൻ കുമ്മിൾ സുധീർ ഉദ്ഘാടനം ചെയ്തു. നവോദയയുടെ പ്രവർത്തനങ്ങളെ കുറിച്ചും സംഘടനാരീതികളെ കുറിച്ചും സെക്രട്ടറി രവീന്ദ്രൻ വിവരിച്ചു. മാതൃകാ പരമായ പ്രളയ ദുരിതാശ്വാസ പ്രവർത്തനം നടത്തിയ കേരള സർക്കാരിനെയും ഒറ്റക്കെട്ടായി നിന്ന് പ്രളയത്തെ അതിജീവിച്ച പൊതുസമൂഹത്തേയും കണ്വൻഷൻ അഭിനന്ദിച്ചു.
ചടങ്ങിൽ പ്രസിഡന്റ് അനീഷ് അധ്യക്ഷനായിരുന്നു. ഷാനവാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സുരേഷ് സോമൻ, ഷൈജു ചെന്പൂർ, അൻവാസ് എന്നീ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ കണ്‍വൻഷനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
യൂണിറ്റ് ഭാരവാഹികളായി അനീഷ് (പ്രസിഡന്റ്), അജ്മൽ, ജോബിൻ ദാസ് (വൈസ് പ്രസിഡന്റ്), സോൾ (സെക്രട്ടറി), സജികുമാർ, സൂരജ് ( ജോയിന്റ് സെക്രട്ടറിമാർ), ഷാനവാസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
റിപ്പോർട്ട്: കുമ്മിൾ സുധീർ
ഉഷൈറ സുദൈറയിൽ നവോദയ യൂണിറ്റ് രൂപീകരിച്ചു
11:46 PM Sep 17, 2018 | Deepika.com