വിദ്യാർത്ഥികളുടെ വൈയക്തികവും സാമൂഹികവുമായ സമഗ്ര വികസനവും പൗരബോധം സൃഷ്ടിച്ചു മാനവിക നേതൃത്വത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിന്നാവശ്യമായ സംഘബോധം വളർത്തുക എന്ന ഉദ്ദേശത്തോടെ നടത്തപെടുന്ന സ്റ്റുഡന്റസ് കോണ്‍ഫറൻസിന്റെ പ്രഖ്യാപനം പ്രോലോഗ് ഐസിഎഫ് സൗദി നാഷണൽ ചെയർമാൻ ഹബീബ് കോയതങ്ങൾ പ്രഖ്യാപിച്ചു.
ഒക്ടോബർ 26ന് ആകാശം അകലെയല്ല എന്ന പ്രമേയത്തിലാണ് ടീൻസ് കോണ്‍ നടക്കുക. പ്രവാസ ലോകത്തെ വിദ്യാർത്ഥിഥികളെയാണ് ടീൻസ് കോണിലൂടെ രിസാല സ്റ്റഡി സർക്കിൾ അഭിസംബോധനം ചെയ്യുക.
ഐസിഫ് സൗദി നാഷണൽ ചെയർമാൻ ഹബീബ് കോയ തങ്ങൾ കോഫറൻസ് ബോർഡ് ഡയറക്ടറായും ഗഫൂർ വാഴക്കാട് പാരന്റ്സ മീറ്റ് ചുമതലയുള്ള എലേറ്റ് ഡയറക്ടറായും അബ്ദുൽ ഖാദർ മാസ്റ്റർ ടീൻസ് കോണ്‍ ഡയറക്ടറായും അബ്ദു റബ്ബ് പ്രോഗ്രാം ഡയറക്ടറായും ബഷീർ ഹാജി നീരോൽപാലം മാർക്കറ്റിംഗ് ഡയറക്ടറായും തെരഞ്ഞെടുത്തു.
ഐസിഎഫ് ഗൾഫ് കണ്‍വീനർ മുജീബ് എആർ നഗർ ആശംസ അർപ്പിച്ചു. ആർഎസ്സി ഗൾഫ് സമിതി അംഗം സജീർ പുത്തൻ പള്ളി, സൗദി വെസ്റ്റ് ചെയർമാൻ തല്ഹത്, കണ്‍വീനർ സൽമാൻ വെങ്ങളം തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ