ആർലിംഗ്ടണിൽ സെപ്റ്റംബർ ഒന്നിന് പോലീസ് വെടിയേറ്റ് കൊല്ലപ്പെട്ട ഓഷെ ഷെറിയുടേയും സെപ്റ്റംബർ 6 നു സ്വന്തം അപ്പാർട്ട്മെന്റിൽ വച്ചു വനിതാ പൊലീസ് ഓഫിസറുടെ വെടിയേറ്റ് കൊല്ലപ്പെട്ട ബോണം ജീനിന്േറയും പ്രതീകമായിട്ടായിരുന്നു പ്രകടനക്കാർ ശവമഞ്ചം ചുമന്ന് പ്രതിഷേധിച്ചത്.
ഡാളസിലെ വിവിധ മതസംഘടനകളിൽ നിന്നുള്ള അംഗങ്ങളും നേതാക്ക·ാരും ചേർന്ന് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം വീക്ഷിക്കുന്നതിന് ജനങ്ങൾ റോഡിനിരുവശവും സ്റ്റേഡിയത്തിനു സമീപവും തടിച്ചു കൂടിയിരുന്നു.
ജോയ് ടാബർ നാക്കിൾ സീനിയർ പാസ്റ്റർ റവ. മൈക്കിൾ വാട്ടേഴ്സ് ബോണം ചർച്ചിനും സമൂഹത്തിനും ചെയ്ത സേവനങ്ങളെ പ്രശംസിക്കുകയും ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. ഡാളസ് പോലീസ് ഹെഡ് ക്വാർട്ടേഴ്സിനു മുന്നിലും സിറ്റി ഹാളിനു മുന്നിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ