ഡാളസ്: ഡാളസ് യൂണിയൻ ക്രിസ്ത്യൻ വുമൻസ് ഫെല്ലോഷിപ്പ് പത്താമത് വാർഷിക സമ്മേളനം സെപ്റ്റംബർ 29 നു അസംബ്ലീസ് ഓഫ് ഗോഡ് ഡാളസിൽ വച്ചു നടത്തപ്പെടും.
രാവിലെ 10 മുതൽ ആരംഭിക്കുന്ന സമ്മേളനത്തിൽ സിസ്റ്റർ ശ്രീലേഖ (മാവേലിക്കര) മുഖ്യപ്രഭാഷണം നടത്തും. 2 മുതൽ 3 വരെ പ്രാർഥന ഉണ്ടായിരിക്കും. സമ്മേളനത്തിൽ എല്ലാ സ്ത്രീകളും പങ്കെടുക്കണമെന്നു കോഓർഡിനേറ്റർ അന്നമ്മ വില്യംസ്, മോളി തോമസ്, മോനി ഫിലിപ്പ് എന്നിവർ അഭ്യർഥിച്ചു.സ്ഥലം: അസംബ്ലി ഓഫ് ഗോഡ് ഡാലസ്, 2383 ഡണ്ലൊ അവന്യു, ഡാലസ്-ടെക്സസ്-75228.
വിവരങ്ങൾക്ക്: 972 264 68087, 214 450 4107.
റിപ്പോർട്ട്: പി.പി. ചെറിയാൻ
യൂണിയൻ ക്രിസ്ത്യൻ വിമൻസ് ഫെല്ലോഷിപ്പ് സമ്മേളനം 29ന് ഡാളസിൽ
11:31 PM Sep 17, 2018 | Deepika.com