ന്യുയോര്‍ക്ക്: കേരള മുഖ്യമന്ത്രി പിണറായി വിജയന് ന്യുയോര്‍ക്കിലെ റോക്ക്ലാന്‍ഡില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട സദസിനു മുന്നില്‍ കേരളത്തിന്റെ അടിയന്തരാവശ്യങ്ങളെപറ്റി മനസു തുറക്കുന്നു. ഇരുപതാം തീയതി വൈകിട്ട് സഫേണിലെ ക്രൗണ്‍ പ്ലാസായില്‍ വച്ചാണു സമ്മേളനം. ഈ വിഷമ ഘട്ടത്തില്‍ കേരളത്തെ സഹായിക്കാന്‍ താല്പര്യമുള്ളവും അതിനു കെല്പുള്ളവരുംഅടങ്ങുന്ന സദസിലാണു ഭാവി പരിപാടികള്‍ മുഖ്യമന്ത്രി ചര്‍ച്ച ചെയ്യുക.
ഫൊക്കാന ഫോമ വേള്‍ഡ് മലയാളി കൗണ്‍സില്‍, വിവിധ മത സമുദായ നേതാക്കളും മറ്റു രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കുന്നു. നോര്‍ത്ത് അമേരിക്കയിലെ എല്ലാ സംഘടനാ പ്രതിനിധികളും ഒറ്റകെട്ടായാണ് മീറ്റിംഗ് സംഘടിപ്പിക്കുന്നത്, മിക്കവരെയും മുഖ്യമന്ത്രി നേരിട്ടാണു ക്ഷണിച്ചത്.
മിനസോട്ടയിലെ റോച്ചസ്റ്ററിലുള്ള മയോ ക്ലിനിക്കില്‍ ചികിത്സക്കു ശേഷം ഈ മാസം 17നു മുഖ്യമന്ത്രി തിരിച്ചു പോകാനിരുന്നതാണ്. എന്നാല്‍ യാത്രാ പരിപാടിയില്‍ ചെറിയ മാറ്റം വരുത്തുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കന്‍ മലയാളികളുമായി ചര്‍ച്ച നടത്തൂന്നു
02:46 PM Sep 16, 2018 | Deepika.com