ശ്രുതി നായ്ക്കിന് ലൈഫ് സയൻസസ് ഗവേഷണത്തിന് അവാർഡ്

10:29 PM Sep 14, 2018 | Deepika.com
ന്യൂയോർക്ക്: ന്യൂയോർക്ക് യൂണിവേഴ്സിറ്റി പ്രഫസർ ശ്രുതി നായ്ക്കിന് ലൈഫ് സയൻസസ് വിഭാഗത്തിൽ നടത്തിയ ഗവേഷണത്തിന് ബ്ലുവന്റിക്ക് ഫാമിലി ഫൗണ്ടേഷൻ ആൻഡ് ന്യൂയോർക്ക് അക്കാദമി ഓഫ് സയൻസസ് അവാർഡ് ലഭിച്ചു.

സെപ്റ്റംബർ 5 നു പ്രഖ്യാപിച്ച അവാർഡ് പട്ടികയിലാണു ശ്രുതി നായ്ക്ക്, പ്രിയങ്ക ശർമ എന്നിവർ ഉൾപ്പെട്ടിരിക്കുന്നത്. ശ്രുതിക്ക് ലൈഫ് സയൻസസ് വിഭാഗത്തിലും പ്രിയങ്ക ശർമയ്ക്ക് കെമിസ്ട്രി വിഭാഗത്തിലുമാണ് അവാർഡ്.

സീനിയർ ശാസ്ത്രജ്ഞർ ഉൾപ്പെടുന്ന ജൂറിയാണു വിജയികളെ തെരഞ്ഞെടുത്തത്. വിജയികൾക്ക് 30,000 ഡോളറാണ് അവർഡ് തുകയായി ലഭിക്കുക. ഇരുപത്തി രണ്ട് അക്കാദമിക്ക് ഇൻസ്റ്റിറ്റ്യുഷനുകളിൽ നിന്നും 125 നോമിനേഷനുകളാണ് അവാർഡിനായി പരിഗണിച്ചത്. ന്യൂയോർക്ക് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ നിന്നുള്ള ശ്രുതി നായ്ക്കിനെ റോക്ക് ഫെല്ലർ യൂണിവേഴ്സിറ്റിയാണ് നിർദേശിച്ചത്.‌ ത്വക്കിലെ സ്റ്റം സെല്ലിനെ കുറിച്ചുള്ള ഗവേഷണമാണ് ശ്രുതിയെ അവാർഡിനർഹയാക്കിയത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ