അബ്ബാസിയ : ജനതാ കള്‍ചറല്‍ സെന്ററിന്റെ (ജെസിസി) വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ് നെടുമുടി വേണുവിന്. 25000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് ഡിസംബര്‍ ഏഴിനു മംഗഫിലെ ചടങ്ങില്‍ വിതരണം ചെയ്യും.ലോക് തന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാര്‍, ഷേഖ് പി. ഹാരിസ് എന്നിവര്‍ പങ്കെടുക്കുമെന്ന് ജെസിസി ഭാരവാഹികള്‍ അറിയിച്ചു.
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ജെസിസി രണ്ട് ലക്ഷം രൂപ നല്കി.വയനാട്ടില്‍ സംഘടന നിര്‍മിച്ചു നല്കിയ വീടിന് പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതിന്റെ അറ്റകുറ്റപ്പണികള്‍ക്കായും സഹായം നല്കി. സംഘടനാ സംവിധാനത്തിലൂടെയും ദുരിതാശ്വാസ പ്രവര്‍ത്തനം തുടരും. മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് ജെസിസി അംഗങ്ങള്‍ ഏറ്റെടുക്കുമെന്നും അവര്‍ പറഞ്ഞു. സഫീര്‍ പി. ഹാരിസ്, കോയ വേങ്ങര, സമീര്‍ കൊണ്ടോട്ടി,പ്രശാന്ത് തമ്പി, ഷാജുദ്ദീന്‍ മാള, വിഷ്ണു ദിനേശ്, ഫൈസല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
ജെസിസി ബഷീര്‍ അവാര്‍ഡ് നെടുമുടി വേണുവിന് സമ്മാനിക്കും
04:02 PM Sep 09, 2018 | Deepika.com