റിയാദ്: മങ്കട നിയോജക മണ്ഡലത്തില്‍ ഉള്‍കൊള്ളുന്ന ഏഴു പഞ്ചായത്തുകളിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കെ എം സി സി പ്രവര്‍ത്തകരെ ഒരുമിച്ചുകൂട്ടുകയും അവര്‍ക്കുവേണ്ടി പുനരധിവാസ പദ്ധതികള്‍ ഉള്‍പ്പടെ വിവിധ പദ്ധതികള്‍ രൂപീകരിക്കുക എന്ന ഉദ്ദേശത്തോടെയും രൂപീകരിച്ച മങ്കട മണ്ഡലം ഗ്ലോബല്‍ കെ എം സി സി കമ്മിറ്റിയുടെ സൗദി തല മീറ്റ് സെപ്റ്റംബര്‍ 14നു വെള്ളിയാഴ്ച മക്കയില്‍ വച്ച് ചേരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഉച്ചക്ക് രണ്ട് മണിക്ക് മക്ക കെ എം സി സി ഓഫീസില്‍ വച്ച് ചേരുന്ന യോഗത്തില്‍ പ്രമുഖ നേതാക്കള്് പങ്കെടുക്കും. മങ്കട മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിവിധ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മങ്കട സി എച്ച് സെന്റര്‍, പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍, പ്രവാസി സംരംഭങ്ങള്‍ മെമ്പര്‍ഷിപ്പ് കാമ്പയിന് തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍് വിവരങ്ങള്‍ക്ക് ഗ്ലോബല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ മുഹൈമിന് എന്ന കുഞ്ഞിമോന് 0505578366, ജനറല്‍ സെക്രെട്ടറി ശുഹൈബ് പനങ്ങാങ്ങര 0553224611 എന്നിവരുമായി ബന്ധപെടേണ്ടതാണ്.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍
മങ്കട ഗ്ലോബല്‍ കെഎംസിസി സൗദി മീറ്റ് 14നു മക്കയില്‍
04:01 PM Sep 09, 2018 | Deepika.com