ഫർവാനിയ: അൽശബാബ് എഫ്സിയുടെ 2018-19 സീസണിലേക്കുള്ള ജേഴ്സി പ്രകാശനം ഫർവാനിയ ഹൈത്തം ഇന്റർനാഷണിൽ നടന്നു. സോക്കർ ലീഗ് ടീമിനുള്ള ജേഴ്സി അൽശബാബ് ടീം സ്പോണ്സർമാരായ മെറിറ്റ് ഇന്റർനാഷണൽ ഡയറക്ടർ ബിനു, ജോഫി പണിക്കർ എന്നിവരും മാസ്റ്റേഴ്സ് ലീഗ് ടീമിനുള്ള ജേഴ്സി കെഫാക് പ്രസിഡന്റ് സിദ്ദിഖ് ടിവിയും നിർവഹിച്ചു.
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്യാസനിധിയിലേക്ക് 55000 രൂപകൈമാറി. കെഫാക് പ്രസിഡന്റ് സിദ്ദിഖ് ടി.വി, കെഫാക് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ആഷിക് കാദിരി , മൻസൂർകുന്നത്തേരി , ഫൈസൽ ഇബ്രാഹിം , ഷബീർ കളത്തിങ്കൽ , സൈനുദ്ധീൻ ആദൂർ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. അൽശബാബ് ടീമംഗങ്ങളും മാനേജ്മെന്റ് കമ്മറ്റിഅംഗങ്ങളും പരിപാടിയിൽ സന്നിഹിതരായിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ജേഴ്സി പ്രകാശനം ചെയ്തു
12:42 AM Aug 22, 2018 | Deepika.com